മലയാളത്തിന് തമിഴിലും തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് ഷംന കാസ്സിം. താരത്തിന്റെ കഴുവുകളെ മലയാളം സിനിമ പ്രയോജനപ്പെടുത്തിയതിനേക്കാൾ ഏറെ തമിഴ് സിനിമ ആകും പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുക. നിരവധി നല്ല കഥാപാത്രങ്ങളെയാണ് തമിഴിൽ അവതരിപ്പിക്കാൻ ഷംനയ്ക്ക് അവസരം ലഭിച്ചത്. അഭിനേത്രിയെ കൂടാതെ താൻ നല്ല ഒരു നർത്തകി കൂടിയാണെന്ന് ഷംന നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അഭിനയത്തേക്കാൾ ഏറെ ഷംന ശോഭിക്കുന്ന രംഗവും നൃത്തം തന്നെ ആയിരിക്കും. നിരവധി സ്റ്റേജ് ഷോകളിലും ഷംന നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

Shamna_Kasim
എന്നാൽ അടുത്തിടെ താരത്തിനുണ്ടായ മോശം അനുഭവത്തിൽ നിന്നും താരവും കുടുംബവും ഇന്നും മോചിതർ ആയിട്ടില്ല. താരത്തിനെ വിവാഹം ആലോചിച്ച് എത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നിന്നും പൂർണമായി മുക്തർ ആകാൻ താരത്തിനും കുടുംബത്തിനും ഇന്നും കഴിഞ്ഞിട്ടില്ല. ആ ഒരു സംഭവത്തിന് ശേഷം ‘വിവാഹം’ എന്ന വാക്ക് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നു എന്നാണ് ഷംന വ്യക്തമാക്കുന്നത്. എന്നാല്‍ വിവാഹം ചെയ്യാനാകില്ലെന്ന് കുടുംബത്തോട് പറയാനും തനിക്ക് സാധിക്കില്ലെന്ന് ഷംന പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബം തന്റെ വിവാഹത്തെ കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ടെന്നും അങ്ങനെ ഇരിക്കെ വന്ന ആലോചന ആയത് കൊണ്ടാണ് ഫാമിലി ഇതിനെ കുറച്ചു സീരിയസ് ആയി കണ്ടതെന്നും ഷംന പറഞ്ഞു.

Shamna Kasim Images
എല്ലാ പെണ്ണുകാണൽ പോലെ പെണ്ണുകാണലും മറ്റും കഴിയുകയും ചെയ്തു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആണ് സംഭവത്തിന്റെ ചതി ഞങ്ങൾക്ക് മനസിലായതെന്നും ഷംന വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഉടനെ പോലീസിൽ പരാതി പെടുകയും ചെയ്തു. തക്ക സമയത്ത് അങ്ങനെ ചെയ്തത് കൊണ്ട് പ്രതികളെ പിടികൂടാൻ പോലീസിനും കഴിഞ്ഞു. പിന്നീടാണ് അറിഞ്ഞത് ഇവർ മറ്റ് നായികമാരെയും ലക്ഷ്യമിട്ടിരുന്നുവെന്നും. സമയോചിതമായി പ്രശ്നത്തിൽ ഇടപെട്ടത് കൊണ്ട് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകാതെ കാര്യങ്ങൾ അവസാനിപ്പിക്കാൻ കഴ്ഞ്ഞുവെന്നാണ് ഷംന പറഞ്ഞത്.

Shamna Kasim Photos
തമിഴിൽ ഷംനയെ പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴിൽ തന്നെ നിരവധി സിനിമകളിൽ നിന്നും താരത്തിന് ക്ഷണം ലഭിച്ചിരുന്നു. പല സിനിമകളുടെയും ഷൂട്ടിങ് തുടങ്ങാൻ ഇരിക്കെയാണ് ലോക്ക് ഡൗണിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നത്.
