ദിലീപ് രണ്ടു പെൺകുട്ടികളുടെ അച്ഛനാണ്, അങ്ങനൊരു തെറ്റ് ഒരിക്കലും ചെയ്യില്ല

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അത് എല്ലാം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ദിലീപിന്റേതായി നിരവധി ചിത്രങ്ങൾ ആണ് മലയാള സിനിമയിൽ ഹിറ്റ് ലിസ്റ്റിൽ…

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അത് എല്ലാം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ദിലീപിന്റേതായി നിരവധി ചിത്രങ്ങൾ ആണ് മലയാള സിനിമയിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. അവയിൽ പലതും സൂപ്പർ ഹിറ്റുകളും ആയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ വിജയകരമായി പ്രദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. ദിലീപ് എന്ന നടന്റെ ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. ഇടക്കാലത്ത് ചില വിമർശനങ്ങളും കേസുകളും ദിലീപിനെതിരെ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ കുറച്ച് നാളുകൾ ആയി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.

എന്നാൽ ദിലീപ് നിരപരാധി ആണെന്നും ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്നും സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. പലരെയും വിമർശിച്ച് മാത്രം കേട്ടിട്ടുള്ള ശാന്തിവിള ദിനേശിൽ നിന്ന് ഇങ്ങനെ ഒരു അഭിപ്രായം ഉണ്ടാകുമെന്നു ഒരിക്കലും ആരും കരുതിയിരുന്നില്ല. എന്നാൽ അന്ന് മുതൽ ഇന്ന് വരെ തന്റെ നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് ശാന്തിവിള ദിനേശ്. ദിലീപ് രണ്ടു പെൺകുട്ടികളുടെ അച്ഛൻ ആണെന്നും അദ്ദേഹം ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. മാത്രമല്ല, ദിലീപ് തന്റെ അമ്മയെയും പെങ്ങളെയും നോക്കുന്നത് പൊന്ന് പോലെയാണ്.

 

അത് കാണുമ്പോൾ തന്നെ നമുക്ക് കൊതി വരും. എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട് എന്നും പലരും കരുതിയിരുന്നത് ദിലീപിന്റെ ആദ്യ വിവാഹ ബന്ധം തകരാൻ കാരണം കാവ്യാ ആണെന്നാണ്. എന്നാൽ അത് ഒരിക്കലും അല്ല. ദിലീപ് ആണ് വിവാഹ മോചനത്തിന് മുൻകൈ എടുത്തത്. തെറ്റുകൾ മനസ്സിലായപ്പോൾ അത് തിരുത്തി മുന്നോട്ട് പോകാൻ മഞ്ജു തയാർ ആയിരുന്നു. എന്നാൽ ഇനി ഈ ബന്ധം ശരിയാവില്ല എന്ന് പറഞ്ഞു വിവാഹ മോചനത്തിന് മുൻകൈ എടുത്തത് ദിലീപ് ആണ്. തന്റെ പേരിൽ പഴി കേട്ടത് കൊണ്ട് മാത്രമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് എന്ന് ദിലീപിന്റെ ആ പ്രവർത്തിയിൽ തനിക്ക് ദിലീപിനോട് ബഹുമാനം തോന്നിയെന്നും ശാന്തിവിള പറയുന്നു.