ജയൻ ഉണ്ടാക്കിയ പണം മുഴുവൻ ആ നടിയുടെ കയ്യിലായിരുന്നു, വെളിപ്പെടുത്തൽ!

ഒരുകാലത്ത് മലയാള സിനിമയെ തന്നെ നിലനിർത്തി കൊണ്ടുപോയ താരമാണ് ജയൻ. വെറും ആറ് വര്ഷം കൊണ്ട് മലയാള സിനിമയിൽ ജയൻ നേടിയെടുത്ത സ്ഥാനം വളരെ വലുതാണ്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച…

shanthivila dinesh about jayan

ഒരുകാലത്ത് മലയാള സിനിമയെ തന്നെ നിലനിർത്തി കൊണ്ടുപോയ താരമാണ് ജയൻ. വെറും ആറ് വര്ഷം കൊണ്ട് മലയാള സിനിമയിൽ ജയൻ നേടിയെടുത്ത സ്ഥാനം വളരെ വലുതാണ്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ മലയാളികളുടെ ശ്രദ്ധയും സ്നേഹവും സ്വന്തമാക്കുകയായിരുന്നു. എന്നാൽ ആ ഇതിഹാസ താരം അധികനാൾ മലയാള സിനിമയിൽ ഉണ്ടായില്ല എന്നതാണ് ദുഖകരമായ കാര്യം. കോലിളക്കം എന്ന സിനിമയുടെ ക്ളൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടയിൽ അപകടം പറ്റിയ ജയൻ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഞെട്ടലോടെയാണ് ജയന്റെ വിയോഗം മലയാള സിനിമയും ആരാധകരും കേട്ടറിഞ്ഞത്. ഇന്നും മലയാള സിനിമയിൽ ജയന്റെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ജയനു പകരക്കാരനായി മറ്റൊരു താരവും ഇത് വരെ പിന്നെ മലയാള സിനിമയിൽ എത്തിയിട്ടില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ ജയന്റെ അധികം ആർക്കും അറിയാത്ത ചില കാര്യങ്ങളും അവസാന നാളുകളിലെ ആഗ്രഹങ്ങളും എന്തൊക്കെ ആയിരുന്നു എന്ന് തുറന്നു പറയുകയാണ് ശാന്തിവിള ദിനേശ്. ദിനേശിന്റെ വാക്കുകൾ ഇങ്ങനെ, നടി ജയഭാരതി വഴിയാണ് ജൂനിയർ ആർട്ടിസ്റ്റായി ജയൻ തന്റെ ആദ്യ ചിത്രത്തിൽഅഭിനയിച്ചത്. ജയനും ജയഭാരതി അമ്മയും ബന്ധുക്കൾ ആയിരുന്നു. വളരെ പെട്ടന്നായിരുന്നു സിനിമയിൽ ഉള്ള അദ്ദേഹത്തിന്റെ വളർച്ച. ജൂനിയർ ആർട്ടിസ്റ് ആയി എത്തിയ അദ്ദേഹം ആറു വർഷങ്ങൾക്ക് ശേഷം മരിക്കുമ്പോൾ എഴുപത്തി അയ്യായിരം രൂപയാണ് പ്രതിഫലമായി കൈപറ്റിക്കൊണ്ടിരുന്നത്. അതിൽ ഇരുപത്തി അയ്യായിരം രൂപ അഡ്വാൻസും കൈപറ്റുമായിരുന്നു. അദ്ദേഹം അധ്വാനിച്ചുണ്ടാക്കിയ പൈസ മുഴുവൻ ഒരു നടിയുടെയും എറണാകുളത്ത് താമസിക്കുന്ന ഒരു അച്ചായന്റെ കയ്യിലും ആയിരുന്നു നല്കിക്കൊണ്ടിരുന്നത്.

ആറു വര്ഷം കൊണ്ട് ജയൻ കഷ്ട്ടപെട്ടു ഉണ്ടാക്കിയ പണം മുഴുവൻ ഒരു നടിയുടെ കയ്യിലായി പോകുകയായിരുന്നു. ആ പണം കൊണ്ട് അവർ ഒന്ന് രണ്ടു സിനിമകൾ ചെയ്തുവെങ്കിലും അതൊക്കെ പരാചയപ്പെടുകയിരുന്നു. കാരണം അത് ശാപം കിട്ടിയ പണം ആയിരുന്നു. വര്ഷങ്ങളോളം ജയൻ കഷ്ട്ടപെട്ടും ഉറക്കമുളച്ചും ഉണ്ടാക്കിയെടുത്ത പൈസ ആയിരുന്നു അത്. മദ്രാസിൽ ഒരു വസ്തുവാങ്ങി അവിടെ വീട് വെച്ചതിനു ശേഷം അമ്മയെ അങ്ങോട്ട് കൊണ്ട് വരണം എന്നും എന്നിട്ട് വിവാഹം കഴിക്കണം എന്നുമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. വസ്തു വാങ്ങാൻ വേണ്ടി ഒരു അണ്ണാച്ചിക്ക് അഡ്വാൻസും അദ്ദേഹം നൽകിയിരുന്നു. ആ പൈസയും കൊണ്ട് അയാൾ മുങ്ങി. അങ്ങനെ കഷ്ട്ടപെട്ടുണ്ടാക്കിയ ഒരുപാട് പണം അദ്ദേഹത്തിന് നഷപ്പെട്ടിരുന്നു എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.