കല്യാണങ്ങൾക്ക് ഒക്കെ പോകുമ്പോൾ പലപ്പോഴും തൊലി ഉരിഞ്ഞു പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്

കക്ഷി അമ്മിണി പിള്ളയിലെ കാന്തിയെ അത്ര പെട്ടന്നൊന്നും ആരാധകർ മറക്കാൻ വഴിയില്ല. ഇപ്പോഴും കാന്തിയെ ഓർക്കാൻ ചിത്രത്തിലെ ഒറ്റ ഗാന രംഗം തന്നെ മലയാളി പ്രേക്ഷകർക്ക് ധാരാളം. ഷിബില എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പൊതുവെ തടി കൂടുതൽ ആയിരുന്ന ഷിബില വളരെ കഷ്ടപ്പെട്ട് മാസങ്ങളോളം ആഹാരം നിയന്ത്രിച്ച് ആളാണ് തടി കുറച്ചത്. എന്നാൽ കഷ്ടപ്പെട്ട് കുറച്ച തടി സിനിമയ്ക്ക് വേണ്ടി വീണ്ടും ഇരട്ടിയാക്കുവായിരുന്നു ഷിബില. ഇത് തന്നെയാണ് താരം ശ്രദ്ധ നേടാനുള്ള കാരണവും. സാധാരണ പെൺകുട്ടികൾക്ക് ശരീര ഭാരം കൂടി കഴിഞ്ഞാൽ ആത്മവിശ്വാസം കുറയുകയും സമൂഹത്തിലേക്ക് ഇറങ്ങാൻ മടിയും ഒക്കെയാണ് കണ്ടു വരാറുള്ളത്. എന്നാൽ ഷിബില തന്റെ പരിമിതികൾക്കുള്ളിൽ  നിന്ന് കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത പെൺകുട്ടിയാണ്. ഇപ്പോഴിതാ ശരീരഭാരത്തിന്റെ പേരിൽ താൻ നേരിട്ട ബുദ്ധിമുട്ടുകൾ തുറന്ന് പറയുകയാണന് താരം,

ചെറുപ്പത്തിൽ എനിക്ക് പറയത്തക്ക വണ്ണം ഒന്നും ഉണ്ടായിരുന്നില്ല. സാധാരണ പെൺകുട്ടികളെ പോലെ തന്നെ ആയിരുന്നു. എന്നാൽ എനിക്ക് മധുരം ഒരുപാട് ഇഷ്ട്ടം ആയത് കൊണ്ട് തന്നെ ധാരാളം മധുരം കഴിക്കുമായിരുന്നു. കൗമാര കാലം ആയപ്പോഴാണ് വണ്ണം വെക്കുവാൻ തുടങ്ങിയത്. എന്നാൽ എത്ര നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്ന പ്രെശ്നം ഇല്ലായിരുന്നു. ഒരിക്കൽ ഞാൻ എന്റെ ബാപ്പയുടെ പുറത്ത് പോയപ്പോൾ ഇത് ഭാര്യ ആണോ എന്ന് ബാപ്പയുടെ ഒരു സുഹൃത്ത് ചോദിച്ചത് എന്നെ ഞെട്ടിച്ചു കളഞ്ഞു. ആ വാക്ക് കേട്ട് ഞാൻ തകർന്ന് പോയിരുന്നു. പല തരത്തിൽ ഉള്ള ഡയറ്റുകൾ പരീക്ഷിച്ചിട്ടും നിരാശ ആയിരുന്നു ഫലം. ആ സമയത്ത് ആണ് പിസിഓ ഡി കൂടി വന്നത്. അതോടെ ശരീരഭാരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് വേണമെങ്കിൽ പറയാം. പിന്നെ എനിക്ക് ഭാരം നോക്കാൻ തന്നെ പേടി ആയിരുന്നു.

തടി കുറയ്ക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തുവെങ്കിലും നിരാശ ആയിരുന്നു ഫലം. വിവാഹത്തിനും മറ്റ് ഫാമിലി ഫങ്ങ്ഷനും ഒക്കെ പോകുമ്പോൾ ഓരോ കളിയാക്കലുകളും പരിഹാസനങ്ങളൂം കേട്ട് തൊലി ഉരിഞ്ഞു പോയിട്ടുണ്ട്. അങ്ങനെ ആണ് ശരീരഭാരം കുറയ്ക്കണമെന്ന് ആത്മാർത്ഥമായ വാശി വന്നത്. ഞാൻ എന്റെ ആഹാര രീതി പാടെ മാറ്റി. ആദ്യത്തെ മാസം പ്രത്യേകിച്ച് മാറ്റം ഒന്നും കണ്ടില്ല എങ്കിലും പിന്നീട് കാര്യമായ മാറ്റം കണ്ടു തുടങ്ങി. അങ്ങനെ ആറു മാസം കൊണ്ട് അൻപത് കിലോയിൽ ശരീരഭാരം എത്തിക്കാൻ എനിക്ക് കഴിഞ്ഞു. സിനിമയിൽ അവസരം ലഭിച്ചപ്പോൾ ശരീരഭാരം കൂട്ടണം എന്നു സംവിധായകൻ പറഞ്ഞു. ആദ്യം കുറച്ച് കൂട്ടിയപ്പോൾ ഇത് പോരാ എന്നും കുറച്ച് കൂടി കൂട്ടണം എന്നും പറഞ്ഞു. അങ്ങനെ കൂട്ടിയാണ് കക്ഷി അമ്മിണി പിള്ളയിൽ അഭിനയിച്ചത്.