‘സാറേ ഞാൻ ഷൈൻ… ആനിപ്പടിയിലെ ചാക്കോച്ചേട്ടന്റെയും മരിയ ചേച്ചിയുടെയും മോൻ’; ജീവിത കഥ പറഞ്ഞ ഷൈൻ ടോം, കയ്യടി

അസിസ്റ്റൻറ് ഡയറക്ടറായി സിനിമയിൽ വന്ന് ഇന്ന് നായകനായി തിളങ്ങി നിൽക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. തന്റെ നൂറാമത്തെ ചിത്രമായ വിവേകാനന്ദൻ വൈറലാണ് ഓഡിയോ ലോഞ്ചിൽ തന്റെ ജീവിതകഥ പറഞ്ഞ് കൈയ്യടി നേടിയിരിക്കുകയാണ് ഷൈൻ. താൻ അസിസ്റ്റൻറ് ഡയറക്ടറായി കരിയർ തുടങ്ങിയ സംവിധായകൻ കമൽ തന്നെയാണ് ഷൈനിന്റെ നൂറാമത് ചിത്രത്തിന്റെ സംവിധാനവും എന്നത് ഏറെ ശ്രദ്ധേയമാണ്. ഏഴാം ക്ലാസ് മുതലേ സിനിമയിൽ അഭിനയമോഹവുമായി നടന്ന ഷൈൻ സംവിധായകൻ കമലിന്റെ നമ്മൾ എന്ന ചിത്രത്തിൽ അദ്ദേഹം പോലുമറിയാതെ ജോയിൻ ചെയ്‌ത കാര്യങ്ങൾ എല്ലാം തുറന്നുപറയുന്നുണ്ട്. കമൽ സാറിന്റെ അസിസ്റ്റന്റായി കയറി നായകനായി തീർന്ന ദിലീപേട്ടന്റെ ഇന്റർവ്യൂസാണ് തനിക്ക് പ്രചോദനമായതെന്നും ഷൈൻ വെളിപ്പെടുത്തി. ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ഇ നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പോസ്റ്ററുകളും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്സ്‌ – കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആർട്ട്‌ ഡയറക്ടർ – ഇന്ദുലാൽ, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് – പാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ്‌ കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട്, സ്റ്റിൽ ഫോട്ടോഗ്രാഫർ – സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽ ദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്സാൻ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ – നികേഷ് നാരായണൻ, പി.ആർ.ഒ – വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.