മഞ്ഞുരുക്കുന്നതുപോലെയാണ് അന്ന് ചാക്കോച്ചൻ വന്നു ഉരുക്കി തീർത്തത്! കുഞ്ചാക്കോയുമായുള്ള പിണക്കത്തെ കുറിച്ച്, ഇടവേള ബാബു

സിസിഎൽ    ഒരുകാലത്ത്  കേരളത്തില്‍ വലിയ തരംഗമായിരുന്നു. മോഹന്‍ലാല്‍ അടക്കം സെലിബ്രിറ്റികളെ മുന്നില്‍ നര്‍ത്തി കേരളത്തില്‍ നിന്നും ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന് വലിയ രീതിയിലുള്ള  സ്വീകരണമായിരുന്നു  ലഭിച്ചത്. കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളായിരുന്നു…

സിസിഎൽ    ഒരുകാലത്ത്  കേരളത്തില്‍ വലിയ തരംഗമായിരുന്നു. മോഹന്‍ലാല്‍ അടക്കം സെലിബ്രിറ്റികളെ മുന്നില്‍ നര്‍ത്തി കേരളത്തില്‍ നിന്നും ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന് വലിയ രീതിയിലുള്ള  സ്വീകരണമായിരുന്നു  ലഭിച്ചത്. കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളായിരുന്നു ഏറ്റവുമൊടുവില്‍ സിസിഎല്‍ നയിച്ച് മുന്നോട്ട് പോയത്.  ഇപ്പോൾ  സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും താന്‍ മാറി നിന്നതിനെ കുറിച്ച്  താരം പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്,   ആ സമയത്തുണ്ടായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി   ഇടവേള ബാബു പറയുന്നു . എഎംഎക്ക് പകരമായി മറ്റൊരു സംവിധാനം ഉണ്ടാക്കിയതിന് ശേഷമാണ് അവര്‍ തന്റെ അടുത്തേക്ക് വരുന്നത് എന്നും അത്  തന്നെ സംബന്ധിച്ച് അത് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നുവെന്നും ഇടവേള ബാബു പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങിയ  സമയത്ത് അത്യാവശ്യം ക്രിക്കറ്റ് കളിക്കും എന്നല്ലാതെ തനിക്കിതിനെപ്പറ്റി ഒരു  അറിവുമില്ലായിരുന്നു  ഇടവേളബാബു പറയുന്നു.

ആദ്യത്തെ സിസിഎല്‍  താനും നടി ലിസിയും, ഷാജി എന്ന് പറയുന്ന ആളും ചേര്‍ന്നായിരുന്നു ഓര്‍ഗനൈസ് ചെയ്യതത്എ ന്നും കളി കാണാൻ  അയ്യായിരം പേര്‍ വന്നാല്‍ ഭാഗ്യമെന്നും  പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. പക്ഷെ  അങ്ങനെ കരുതിയിടത്ത് ഒരു ലക്ഷത്തിന് മുകളില്‍ ആളുകൾ വന്നു  .  ഇന്നും സിസിഎല്ലിന്റെ വീഡിയോ കാണിക്കുമ്പോള്‍ ഉദ്ഘാടനത്തിലെ ദൃശ്യങ്ങളാണ് കാണിക്കുന്നത് എന്നും പക്ഷേ കേരളത്തിന് ഗ്രൗണ്ട് കിട്ടാതെ വന്നതാണ് തകര്‍ച്ചയ്ക്ക് കാരണമായത് എന്നും നടൻ പറയുന്നു . കേരളത്തിലെ കളി ഹൈദരബാദില്‍ കൊണ്ട് പോയി വെക്കുമെന്നും  അവിടെ പോയി ആര് കാണാനാണ് അങ്ങനെ വന്നപ്പോൾ   സ്‌പോണ്‍സര്‍മാര്‍ കുറഞ്ഞുവെന്നും ഇടവേള പറയുന്നു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കൈ പൊള്ളുമെന്ന് താൻ നേരത്തെ തന്നെ  പറഞ്ഞിരുന്നുവെന്നും  അത് കേള്‍ക്കാതെ പോയതോടെ കൈപൊള്ളി  പിനീഡ് താന്‍ അതില്‍ നിന്നും പുറകോട്ട് മാറി.

അതിന് ശേഷമാണ് എഎംഎം എയ്ക്ക് പാരലല്‍ ആയി വേറൊരു സംവിധാനം കൊണ്ട് വന്നതെന്നും  അത് എന്നോട് പറഞ്ഞില്ലെന്നല്ല, എഎംഎം എയോട് പറഞ്ഞില്ല  അതിനോടുള്ള എതിര്‍പ്പാണ് താന്‍ അറിയിച്ചത്. ജനറൽ സെക്രട്ടറിയുടെ  കസേരയില്‍ താൻ  ഇരിക്കുന്നത് കൊണ്ടാണ് അതിനോടുള്ള എതിര്‍പ്പ് അറിയിച്ചത്. അല്ലാതെ വേറാരാണ് അത് പറയുക. അല്ലെങ്കില്‍ ഇത് എഎംഎംഎയുടെ ടീമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും. അങ്ങനെ വരാതിരിക്കാനാണ് താന്‍ പറഞ്ഞത് . അന്ന്  കൃത്യസമയത്ത് അല്ല അറിയിച്ചത് എന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞു , എന്തെങ്കിലും ബാധ്യതകള്‍ ഉണ്ടെങ്കില്‍ അതിന് പ്രസ്ഥാനം ഉത്തരവാദി അല്ലെന്നാണ് കത്ത് അയച്ച് പറഞുവെംന്നും നടൻ  പറഞ്ഞു. ലീഗിൽ നിന്ന്  പിന്മാറിയിട്ടും മോഹൻലാൽ ഒരു ശതമാനം ഓഹരി ഇട്ടിട്ടുണ്ട് .പക്ഷേ അദ്ദേഹവും ഇല്ലെന്നാണ് പറഞ്ഞത്.തന്നോട് ഇക്കാര്യം പറഞ്ഞില്ലെങ്കിലും ഒരു കുഴപ്പവുമില്ല. പക്ഷേ ഒരു പ്രസ്ഥാനത്തിന്റെ ടീമായിട്ട് നില്‍ക്കുമ്പോള്‍ അവരെ അറിയിക്കേണ്ടത് ഒരു ആവശ്യമായിരുന്നു. പക്ഷെ  അന്ന്   മഞ്ഞുരുക്കുന്നതുപോലെ    ചാക്കോച്ചന്‍ വന്ന് ഉരുക്കി കളഞ്ഞു. കഴിഞ്ഞ അമ്മയുടെ ഷോ യ്ക്ക് വന്നിട്ട് ചാക്കോച്ചന്‍ ഡാന്‍സ് കളിക്കുകയൊക്കെ ചെയ്തു. ശേഷം രാത്രിയില്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രിയയും ചാക്കോച്ചനും വിളിച്ചുവെന്നും  അങ്ങനെ പ്രശ്‌നങ്ങളൊക്കെ എവിടെയോക്കെയായി തീര്‍ന്നുവെന്നും  ഇപ്പോള്‍ വീണ്ടും തന്നോട് ആ ചുമതല ഏറ്റെടുക്കാന്‍ പറഞ്ഞു എന്നാൽ അപ്പോൾ  ചാക്കോച്ചനുണ്ടെങ്കില്‍ ഏറ്റെടുക്കാമെന്നായിരുന്നു എന്റെ മറുപടി. ചെറിയ ചെറിയ പിണക്കങ്ങളാണ് ഇതിനിടയില്‍ ഉണ്ടായത്. ചില തീരുമാനങ്ങള്‍ ശക്തമായിരിക്കണം. താൻ  അങ്ങനെയാണ്. തീരുമാനിച്ചാല്‍ പിന്നെ അതില്‍ ഉറച്ച് നില്‍ക്കും.  തല പോയാലും അതില്‍ നിന്നും പിന്മാറില്ലെന്നും ഇടവേള ബാബു പറയുന്നു.