ഇനിയും നീ ആരെയെങ്കിലും  കെട്ടിപിടിക്കാനോ, ചുംബിക്കാനോ പോയാൽ അവിടിട്ട് നിന്നെ അടിക്കും, വിനീതിനെപ്പറ്റി ശിവദ 

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശിവദ. ഇപ്പോൾ താരം വിനീത് കുമാറിന്റെ കൂടെയുള്ള അഭിനയത്തെകുറിച്ചാണ് തുറന്നു പറയുന്നത്, സ്വാസിക അവതാരകയായ റെഡ് കാർപെറ്റിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, ഞാൻ  വിനീതേട്ടന്റെ കൂടെ ഒരു…

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശിവദ. ഇപ്പോൾ താരം വിനീത് കുമാറിന്റെ കൂടെയുള്ള അഭിനയത്തെകുറിച്ചാണ് തുറന്നു പറയുന്നത്, സ്വാസിക അവതാരകയായ റെഡ് കാർപെറ്റിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, ഞാൻ  വിനീതേട്ടന്റെ കൂടെ ഒരു ആൽബ൦ സോങ്ങിൽ അഭിനയിച്ചിരുന്നു. ഞാൻ അദ്ദേഹത്തോട് മുൻപ് പറഞ്ഞിരുന്നു എനിക്ക് ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ താല്പര്യം ഇല്ലാത്ത ആളാണ് അതുകൊണ്ടു അങ്ങനെയുള്ള സീനുകൾ എനിക്ക് ബുദ്ധിമുട്ടു ആണ്.

അന്ന് അദ്ദേഹം എന്നോട് പറഞ്ഞ ഒരു രസകരമായ സംഭവം ഉണ്ട്, അദ്ദേഹം സംവിധാനം ചെയ്യ്ത ഒരു ആൽബം ആയിരുന്നു മഴ, അതിന്റെ ഒഡീഷൻ സമയത്തു ആണ് ഞാൻ ആദ്യമായി വിനീത്ഏട്ടനെ കാണുന്നത്, അന്ന് ആ ഒഡീഷനിൽ ഞാൻ സെലക്ട് ആയി, അങ്ങനെ അദ്ദേഹത്തിന്റെ നാടായ കണ്ണൂരിൽ വെച്ചായിരുന്നു ഈ മഴയുടെ ഷൂട്ടിംഗ്, അതിന്റെ ഒരു പട്ടിസീനിൽ നായകൻ എന്റെ കൈയിൽ കയറി പിടിക്കുകയും, കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.

ഉടൻ ഞാൻ പറയുകയും ചെയ്യ്തു എനിക്ക് അത് പറ്റില്ല, ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ എനിക്ക് കഴിയില്ല എന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നതല്ലേ, അപ്പോൾ വിനീതേട്ടൻ എന്നോട് പറഞ്ഞു നീ ഈ സീനിൽ അഭിനയിച്ചില്ലെങ്കിൽ നീ ഇനിയും ആരെയെങ്കിലും കെട്ടിപിടിക്കുകയോ, ഉമ്മ വെക്കുകയോ ചെയ്യ്ത ഞാൻ അവിടിട്ട് അടിക്കും. അന്ന് അതുപോലെ വിണ്ണൈ താണ്ടി എന്ന ചിത്രം റിലീസ് ആയ സമയം ആയിരുന്നു, ചേട്ടൻ അപ്പോൾ എന്നോട് പറഞ്ഞു നീ ചെന്ന് സിനിമ കണ്ടിട്ട് തൃഷ ചെയ്യുന്നത് കണ്ടുപഠിക്ക്, പിന്നീട് ഞാൻ ചില സിനിമകളിൽ അങ്ങനെയുള്ള സീനുകളിൽ അഭിനയിച്ചിട്ടുണ്ട് ശിവദ പറയുന്നു.