എനിക്ക് ജീവിതത്തിൽ അത്ര വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ല, ഒരു സോഷ്യല്‍ ലൈഫ് ഞാന്‍ നഷ്ടപെടുത്തിയിട്ടുണ്ട് !! വെളിപ്പെടുത്തലുമായി ശ്രേയ ഘോഷാല്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

എനിക്ക് ജീവിതത്തിൽ അത്ര വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ല, ഒരു സോഷ്യല്‍ ലൈഫ് ഞാന്‍ നഷ്ടപെടുത്തിയിട്ടുണ്ട് !! വെളിപ്പെടുത്തലുമായി ശ്രേയ ഘോഷാല്‍

ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു ഗായിക ആണ് ശ്രേയ ഘോഷാൽ. 2002ല്‍ സീ ടിവിയിലെ സരിഗമ എന്ന ഷോയില്‍ നിന്നുമാണ് നിരവധി ഭാഷകളില്‍ പാടിയിട്ടുള്ള ശ്രേയ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.ശ്രേയ സരിഗമയിൽ പാടുന്ന സമയത്ത് പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി  ആ ഷോയിൽ പങ്കെടുത്തിരുന്നു അദ്ദേഹം ആണ് ശ്രേയക്ക് സിനിമയിൽ പാടാൻ അവസരം നൽകിയത്. പിന്നീട് ശ്രേയയുടെ ദിവസങ്ങൾ ആയിരുന്നു പാടിയ ഗാനങ്ങൾ എല്ലാം ഹിറ്റ്. മധുരമായ ശ്രേയയുടെ ശബ്ദം ആണ് അതിനു ഏറ്റവും വലിയ ഉദാഹരണം.

മലയാളത്തിലും തമിഴിലും അടക്കം നിരവധി ഗാനങ്ങളാണ് ശ്രേയ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

മലയാള സിനിമയില്‍ ശ്രേയ ആദ്യമായി പാടുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലാണ്. മലയാളികളെ ശ്രേയയുടെ ശബ്ദം ഏറ്റവും കൂടുതല്‍ തവണ കേള്‍പ്പിച്ചത് എം ജയചന്ദ്രന്‍ എന്ന സംഗീത സംവിധായകനാണ്. എന്നാല്‍ ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രേയ ഘോഷല്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

എനിക്ക് ജീവിതത്തിൽ അങ്ങനെ വലിയ ലക്ഷ്യങ്ങൾ ഒന്നും തന്നെയില്ല. വെസ്റ്റേണ്‍ മ്യൂസിക്കില്‍ ശ്രദ്ധ കൊടുക്കാന്‍ ഒന്നും താല്പര്യമില്ല. അതല്ല എന്റെ ലക്ഷ്യം.  പാട്ടിന്റെ ലോകം തിരഞ്ഞെടുത്തത് കൊണ്ട് എന്റെ ജീവിതത്തിൽ അങ്ങനെ നഷ്തങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. പക്ഷെ എനിക്ക് കൂട്ടുകാരോടൊപ്പം എന്റെ സമയം ചിലവഴിക്കാൻ സാധിച്ചിട്ടില്ല, അവർക്കൊപ്പം കറങ്ങാൻ പോകുവാനോ അവരുടെ ഒപ്പം ഇരിക്കുവാനോ ഒന്നും എനിക്ക് സമയം കിട്ടിയിട്ടില്ല.

കോളേജില്‍ ചേര്‍ന്നെങ്കിലും ക്ലാസുകള്‍ ഒക്കെ എനിക്ക് മിസ് ആവുമായിരുന്നു. ഒരു സോഷ്യല്‍ ലൈഫ് ഞാന്‍ മിസ് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ ഈ ജീവിതത്തില്‍ സന്തുഷ്ടയാണ് സിനിമയിൽ അഭിനയിക്കണം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ശ്രേയ നൽകിയ മറുപടി ഇങ്ങനെ, എന്നോട് സിനിമയിൽ അഭിനയിക്കണം എന്ന് പലരും പറഞ്ഞിട്ടുണ്ട്, അഭിനയിക്കാൻ വേണ്ടി എനിക്ക് ചാൻസും ലഭിച്ചിട്ടുണ്ട്. പക്ഷെ സിനിമയിൽ അഭിനയിക്കണം എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. [പാട്ടാണ് എന്റെ ലോകം അതിനെ ആണ് ഞാൻ സ്നേഹിക്കുന്നത്, അഭിനയത്തിനോട് എനിക്ക് താല്പര്യം ഇല്ല. അഭിനയിക്കണം എന്ന ആഗ്രഹവും എനിക്ക് ഇല്ല എന്ന് ശ്രേയ പറയുന്നു.

Trending

To Top
Don`t copy text!