എനിക്ക് ഭാവനയോട് ക്രഷാണ്..!! പൊതുവേദിയില്‍ വെച്ച് വെളിപ്പെടുത്തലുമായി സീരിയല്‍ നടന്‍..!!

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഇപ്പോള്‍ വര്‍ഷങ്ങളായി താരം മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും ഭാവന എന്ന് തിരിച്ച് വരും എന്ന് ചോദിക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. അത്രയ്ക്ക് സ്‌നേഹവും ആരാധനയുമാണ് ഈ നടിയോട്…

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഇപ്പോള്‍ വര്‍ഷങ്ങളായി താരം മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും ഭാവന എന്ന് തിരിച്ച് വരും എന്ന് ചോദിക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. അത്രയ്ക്ക് സ്‌നേഹവും ആരാധനയുമാണ് ഈ നടിയോട് മലയാളികള്‍ക്ക്. ഇപ്പോഴിതാ നടി ഭാവനയോട് തനിക്ക് തോന്നിയ ക്രഷിനെ കുറിച്ച് സീരിയല്‍ താരം ശ്യാം ജേക്കബ് പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത. ഒരു പരിപാടിയില്‍ വെച്ചാണ് നടന്‍ ഇതേ കുറിച്ച് പറഞ്ഞത്.

കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഒരു അനുഭവം കൂടി അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ഭാവനയുടെ കൂടെ താന്‍ ഭിനയിച്ച ഒരു കോംബിനേഷന്‍ സീനിനെ കുറിച്ചും ശ്യാം പറയുന്നു. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ഭാവനയോട് ഭയങ്കര ക്രഷ് ആയിരുന്നു.ഒരു പ്രശ്‌നം ഉണ്ടായിട്ട് ഭാവനയുടെ കഥാപാത്രം പൊലീസിനെ വിളിക്കുന്ന സീന്‍. വരൂ എന്ന് ഭാവന തന്നോട് പറയുമ്പോള്‍ പെട്ടെന്ന് താന്‍ അന്ധാളിച്ച് നിന്നു. സംവിധായകന്‍ അതിന് കട്ട് പറഞ്ഞു.

പിന്നെ തന്നോട് ചോദിച്ചു, ‘നീ എന്താടാ ഈ കാണിക്കുന്നത്. ഇത്രയും ദിവസം ഓക്കെ ആയിരുന്നല്ലോ ഇപ്പോള്‍ എന്ത് പറ്റി’ എന്ന്. പക്ഷേ സത്യം എന്താണെന്നുള്ളത് അവര്‍ക്ക് പോലും അറിയില്ലായിരുന്നു. അതേ സീനിന്റെ രണ്ടാമത്തെ ടേക്കിനും കട്ട് വിളിച്ചു. കാരണം നേരെ നോക്കുമ്പോള്‍ തനിക്ക് ശരിയായി വന്നില്ല. മൂന്നാമത്തെ ടേക്കിന് താന്‍ തല കുനിച്ച് പിടിച്ചു. അങ്ങനെ ഭാവന വിളിച്ചപ്പോള്‍ അകത്തേക്ക് കയറി പോയി. പിന്നെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ശ്യാം പറയുന്നത്.