”പേര് സൂചിപ്പിക്കുന്നതു പോലെ വയലന്‍സ് സിനിമയല്ല കൊത്ത്’ സിബി മലയില്‍

ഏഴു വര്‍ഷത്തിനുശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊത്ത് 16ന് തിയേറ്ററുകളിലെത്തുകയാണ്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്കിടയില്‍ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളാണ്…

ഏഴു വര്‍ഷത്തിനുശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊത്ത് 16ന് തിയേറ്ററുകളിലെത്തുകയാണ്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്കിടയില്‍ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളാണ് പറയാന്‍ ശ്രമിക്കുന്നതെന്ന് സിബി മലയില്‍ പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെയോ പ്രത്യയശാസ്ത്രത്തെയോ വിമര്‍ശിക്കാനോ ഇകഴ്ത്തിക്കാട്ടാനോ ലക്ഷ്യമിട്ടുള്ള സിനിമയല്ല ‘കൊത്ത്’ എന്നും അദ്ദേഹം പറഞ്ഞു. ഹേമന്ദ് കുമാറാണ് ചിത്രത്തിന്റെ രചന. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നിര്‍മാണം.

”പേര് സൂചിപ്പിക്കുന്നതു പോലെ വയലന്‍സ് സിനിമയല്ല കൊത്ത്. ഒരു ഇമോഷണല്‍ ത്രില്ലറാണ്. എന്റെ കരിയറിലെ മികച്ച സിനിമകളുടെ ഗണത്തിലേക്ക് അടയാളപ്പെടുത്തും. അവസാനം ഞാന്‍ ചെയ്ത ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാതെപോയി. നല്ല തിരക്കഥ കിട്ടിയിട്ടേ സിനിമ ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനം ചെറിയ ഇടവേളയുണ്ടാക്കി. ഞാന്‍ കാത്തിരുന്ന രീതിയിലുള്ള എഴുത്തുകാരനാണ് ഹേമന്ദ്. മികച്ച എഴുത്തുകാര്‍ ഉണ്ടായാല്‍ മാത്രമേ കാലത്തെ അതിജീവിക്കുന്ന സിനിമകള്‍ ഉണ്ടാവൂയെന്നും സിബി മലയില്‍ പറഞ്ഞു.