മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു കൊച്ചു പെണ്‍കുട്ടിയെ കളിപ്പിക്കുന്ന മനോഹരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവ മിറിയം അനില്‍ എന്ന കൊച്ചു മിടുക്കിയ്ക്കാണ് മെഗാസ്റ്റാറിന്റെ ലാളന ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചത്. സിന്‍സി അനിലിന്റെ മകളാണ് കൊച്ചുമിടുക്കി ഇവ.
അമ്മയ്ക്കൊപ്പം കാതല്‍ സിനിമയുടെ ലൊക്കേഷനിലെത്തിയതായിരുന്നു ഇവ. അപ്പോഴാണ് മമ്മൂക്ക കുഞ്ഞിനെ കൊഞ്ചിച്ചത്. പക്ഷേ കുഞ്ഞ് ഇവയ്ക്ക് മമ്മൂട്ടി ആരാണ് എന്നൊന്നും അറിയില്ല. എന്നിട്ടും ഇവയ്ക്ക് കക്ഷിയെയങ്ങ് ഇഷ്ടപ്പെട്ടു. മമ്മൂക്കയുമായി ഇവ അങ്ങ് കളിയായി.
ഒടുവില്‍ അവിടെ നിന്നും പോരാന്‍ നേരം ഇവക്കുട്ടിയ്ക്ക് ആകെ വിഷമമായി. പോരാന്‍ നേരം മമ്മൂട്ടി ഇവയ്ക്ക് ചോക്ലറ്റും സമ്മാനിച്ചും സമ്മാനിച്ചാണ് വിട്ടത്. ഇവയുടെ അമ്മ സിന്‍സി തന്നെയാണ് ഹൃദ്യമായ വീഡിയോ പങ്കുവച്ചത്. കൊച്ചി ഭവന്‍സിലെ എല്‍ കെ ജി വിദ്യാര്‍ഥിനിയാണ് ഇവ.
ഇന്നെന്റെ മകള്‍ക്കു അറിയില്ല… അവള് ചേര്‍ന്ന് നില്ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും… നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും.
ഈ വീഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി.