കുഞ്ഞുമണി…, നിന്നോട് ചിലത് പറയാനുണ്ട്..! വിശേഷദിനത്തില്‍ മകളോട് സിത്താര കൃഷ്ണകുമാര്‍!

മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണ കുമാര്‍. ഒരുപാട് ആരാധകരുള്ള ഗായിക നര്‍ത്തകിയായും അറിയപ്പെട്ടിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ വിധി കര്‍ത്താവായും അവതാരികയായും എത്തുന്ന പ്രേക്ഷകരുടെ സ്വന്തം സിത്തുമണിയുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍…

മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണ കുമാര്‍. ഒരുപാട് ആരാധകരുള്ള ഗായിക നര്‍ത്തകിയായും അറിയപ്പെട്ടിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ വിധി കര്‍ത്താവായും അവതാരികയായും എത്തുന്ന പ്രേക്ഷകരുടെ സ്വന്തം സിത്തുമണിയുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരം തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

Sithara-Krishnakumar01

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇന്ന് സിത്താരയുടെ മകളുടെ ജന്മദിനമാണ് ഈ വിശേഷമാണ് താരം ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്നത്. കുഞ്ഞുമണി.. ഈ ദിനത്തില്‍ നിന്നോട് ഇത് പറയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് താരം മകള്‍ക്കുള്ള ജന്മദിനാശംസകള്‍ നേരുന്നത്. സാവന്‍ ഋതു എന്നാണ് സിത്താരയുടെ ഒരേയൊരു മകളുടെ പേര്. അമ്മയെ പോലെ തന്നെ മിടുക്കിയും ആരാധകരുടെ ഇഷ്ട താരപുത്രിയുമാണ് സായു എന്ന് വിളിക്കുന്ന സാവന്‍.

കുഞ്ഞുമണി, നിന്നോട് ചിലത് പറയുകയാണ്. നീ ഒരു വര്‍ഷം കൂടി വലുതായി… എന്നാണ് മകളെ മാറോടണച്ച് ഇരിക്കുന്ന ഫോട്ടോ പങ്കുവെച്ച് സിത്താര കുറിയ്ക്കുന്നത്. നിന്റെ ഹൃദയം നീ സ്‌നേഹം കൊണ്ട് നിറയ്ക്കൂ എന്നാണ് ഈ അമ്മ മകളോട് പറയുന്നത്. നീ എത്രത്തോളം സ്‌നേഹിക്കുന്നോ അത്രത്തോളം നീ സുന്ദരിയും ആത്മവിശ്വാസമുള്ളവളും കരുത്തയുമാകുമെന്നാണ് സിത്താര കുറിയ്ക്കുന്നത്.

സ്‌നേഹിക്കുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും സ്‌നേഹിക്കപ്പടുന്നതിലും നീ നിന്റെ സന്തോഷം കണ്ടെത്തുക എന്നാണ് സിത്താര പുത്രിയോട് പറയുന്നത്. സായുവിന് ജന്മദിനാശംസകള്‍ എന്ന് കുറിച്ചാണ് താരം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് സായുവിന് പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് എത്തുന്നത്.