പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ..! സായുമ്മയുടെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാള സിനിമാ പിന്നണി ഗാനരംഗത്ത് ഏറെ ആരാധകരുള്ള ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സിനിമാ ഗാനങ്ങള്‍ക്ക് പുറമെ ഇന്‍ഡിപെന്‍ഡഡ് മ്യൂസിക്കിന് ഊന്നല്‍ നല്‍കുന്ന വ്യക്തി കൂടിയാണ് സിത്താര. സംഗീതത്തെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റിയ സിത്താരയുടെ മകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ് ഉള്ളത്. സിത്താരയുടെ മകളുടെ പേര് സാവന്‍ ഋതു എന്നാണ്.. ഇപ്പോഴിതാ ആരാധകരുടെ പ്രിയപ്പെട്ട സായുവിന്റെ ഒരു വീഡിയോ ആണ് ഇപ്പോളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

സിത്താരയ്ക്ക് ഒപ്പം ഇരുന്ന് പാട്ട് പാടുന്ന മകളുടെ വീഡിയോ ആണ് ഇത്. ഇംഗ്ലീഷ് പാട്ടാണ് താരപുത്രി പാടുന്നത്. ലിറിക്‌സ് എല്ലാം ഹൃദ്യമാക്കിക്കൊണ്ട് ഈണത്തില്‍ ഈ പാട്ട് പാടുന്ന സായുവിന്റെ ഗാനം ആരാധകര്‍ വീണ്ടും വീണ്ടും കേള്‍ക്കുകയാണ്. മകളെ സിത്താര സ്‌നേഹപൂര്‍വ്വം കുഞ്ഞുമണി എന്നാണ് വിളിക്കാറ്. മകള്‍ പാട്ട് പാടുമ്പോള്‍ അടുത്തിരിക്കുന്ന സിത്താരയുടെ മുഖത്തെ ഭാവമാറ്റങ്ങളും രസമായിരിക്കുന്നു എന്നാണ് വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്.

മകള്‍ സാവന്‍ ഋതുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സിത്താര സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിത്താരയുടെ പുതിയ പാട്ട് വിശേഷങ്ങളും മറ്റ് വിശേഷങ്ങളും എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. സിത്താരയ്ക്ക് ഒരുപാട് ഫാന്‍ പേജുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.

Sithara-Krishnakumar01

താരത്തിന്റെതായുള്ള ഒരു ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോഴും വീഡിയോ കണ്ട് കമന്റുകള്‍ പങ്കുവെച്ച് ആരാധകര്‍ എത്തുന്നുണ്ട്. പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ എന്നാണ് ആരാധകര്‍ ഈ വീഡിയോ കണ്ട ശേഷം പറയുന്നത്.

Previous articleഫാന്‍ ഗേള്‍ മൊമന്റുമായി ഖുശ്ബു..! ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍
Next article‘കോളേജിലൊന്നും അടിയുണ്ടാക്കിയിട്ടില്ല, അതിനൊരു കാരണമുണ്ട്’; ഷൈന്‍ ടോം ചാക്കോ