തരാനുള്ളത് നാല് കോടി: നിര്‍മ്മാതാവിന് എതിരെ കോടതിയെ സമിപിച്ച് ശിവകാര്‍ത്തികേയന്‍

തമിഴ്സിനിമാരംഗത്തെ പ്രമുഖ ബാനറായ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയെ കോടതി കയറ്റി നടന്‍ ശിവകാര്‍ത്തികേയന്‍. തനിക്ക് തരാമെന്നേറ്റ പ്രതിഫല തുക മുഴുവനായി തന്നില്ല എന്ന് കാണിച്ചാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.…

തമിഴ്സിനിമാരംഗത്തെ പ്രമുഖ ബാനറായ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയെ കോടതി കയറ്റി നടന്‍ ശിവകാര്‍ത്തികേയന്‍. തനിക്ക് തരാമെന്നേറ്റ പ്രതിഫല തുക മുഴുവനായി തന്നില്ല എന്ന് കാണിച്ചാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

മിസ്റ്റര്‍ ലോക്കല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി 15 കോടിയായിരുന്നു തനിക്ക് നല്‍കാം എന്ന് പറഞ്ഞിരുന്ന പ്രതിഫല തുക. എന്നാല്‍ 11 കോടി മാത്രമേ ഇതുവരെ നല്‍കിയിട്ടുള്ളെന്ന് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ശിവകാര്‍ത്തികേയന്‍ ആരോപിക്കുന്നു.

റിബല്‍, ചിയാന്‍ 61, പത്ത് തല തുടങ്ങിയ സിനിമകള്‍ക്കായി പണം മുടക്കുന്നതില്‍ നിന്ന് നിര്‍മ്മാതാവിനെ വിലക്കണമെന്നും മൂന്ന് സിനിമകള്‍ തിയേറ്റര്‍, ഒടിടി റിലീസ് ചെയ്യുന്നതില്‍ നിന്നും അവകാശം വിതരണക്കാര്‍ക്ക് കൈമാറുന്നതില്‍ നിന്നും വിലക്കണമെന്നും താരം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എം സുന്ദര്‍ കേസ് വ്യാഴാഴ്ച പരിഗണിക്കും.