ദേഷ്യം വന്നാല്‍ മമ്മൂട്ടി ഫോണ്‍ വരെ വലിച്ചെറിയും, എന്നാല്‍ മോഹന്‍ലാല്‍ വേറെ മാതിരി: അനുഭവം പങ്കുവെച്ച് ബൈജു എഴുപുന്ന

മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ ബൈജു എഴുപുന്ന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താര രാജാക്കന്മാരുടെ ദേഷ്യത്തെക്കുറിച്ച് ബൈജു പരാമര്‍ശിച്ചത്. ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും.…

മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ ബൈജു എഴുപുന്ന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താര രാജാക്കന്മാരുടെ ദേഷ്യത്തെക്കുറിച്ച് ബൈജു പരാമര്‍ശിച്ചത്.

ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും. എന്നാല്‍ ആ സെക്കന്റില്‍ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെയാണെന്ന് ബൈജു പറയുന്നു.

എന്നാല്‍ ലാലേട്ടന്‍ ഇതില്‍ നിന്നും വ്യത്യസ്തനാണ്. ചിലപ്പോള്‍ സീരിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല. കീര്‍ത്തിചക്രയിലൊക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ 45 ദിവസത്തോളം ഒരുമിച്ചാണ്. ആറാട്ടിലും അങ്ങനെ തന്നെ. ഇതാണോ ലാലേട്ടന്‍ എന്ന് നമുക്ക് തോന്നിപ്പോകും. താന്‍ മോഹന്‍ലാല്‍ എന്ന വലിയ നടനാണെന്നും തനിക്ക് ഇത്രയും ഫാന്‍സുണ്ടെന്നും ലോകം മുഴുവന്‍ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ല. ബൈജു കൂട്ടിച്ചേര്‍ത്തു.