‘പണക്കാരനായ അച്ഛനോട് ചോദിച്ച് വാങ്ങിക്കൊടുത്തുകൂടെ’!!! നിര്‍വാണിന് വേണ്ടി സഹായം തേടിയ പ്രണവിനോട് സൈബര്‍ ലോകം

ഹൃദയം, ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ
മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമായി പ്രണവ് മോഹന്‍ലാല്‍ ശ്രദ്ധേയനായി കഴിഞ്ഞു. ഇപ്പോഴിതാ പ്രണവിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണം നടക്കുകയാണ്. കുഞ്ഞ് നിര്‍വ്വാണിന് വേണ്ടിയുള്ള സഹായ അഭ്യര്‍ഥനയാണ് പ്രണവിനെതിരെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രണവ് പതിനഞ്ച് മാസം മാത്രം പ്രായമുള്ള നിര്‍വ്വാണ്‍ എന്ന കുഞ്ഞിന് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങിന്റെ ഭാഗമായി കുറിപ്പ് പങ്കുവച്ചിരുന്നു. ‘പൊതുവെ ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ല. പക്ഷെ ഇത് എനിക്ക് കൂടെ വ്യക്തിപരമായി അറിയാവുന്നതാണ്. എല്ലാവരും തങ്ങളാല്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ചെയ്യണം’- എന്നാണ് എസ്എംഎ ബാധിതനായ നിര്‍വ്വാണിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രണവ് കുറിച്ചത്.
Pranav-mohanlal
അതേസമയം, പ്രണവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ ലോകം. സോഷ്യല്‍മീഡിയയില്‍ വന്ന് ചോദിക്കാതെ പണക്കാരനായ അച്ഛനോട് ചോദിച്ച് വാങ്ങിക്കൊടുത്തുകൂടെ എന്നാണ് പ്രണവിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.

അതേസമയം, പ്രണവിനെ പിന്തുണക്കുന്നവരും ഉണ്ട്. ‘അച്ഛന്റെ കാശ് അച്ഛന്റെ കാശായി കാണുന്ന മക്കള്‍ക്ക് പ്രണവിന്റെ കുറിപ്പ് കണ്ടാല്‍ ഒന്നും തോന്നില്ല. അച്ഛന്റെ അധ്വാനം മുഴുവന്‍ എനിക്കുള്ളതാണെന്ന് കരുതുന്ന കിഴങ്ങുകള്‍ക്കും മരവാഴകള്‍ക്കും പോസ്റ്റ് കണ്ട് നിനക്ക് അച്ഛന്റെ കൈയ്യില്‍ നിന്നും മേടിച്ച് കൊടുത്തുകൂടെയെന്ന് ചോദിക്കാം. പ്രണവ് പോസ്റ്റ് ചെയ്തത് കൊണ്ട് കുറ്റം പറയാന്‍ വന്നവരോട് ഒന്ന് ചോദിച്ചോട്ടെ.. ഇതിപ്പോള്‍ വേറെ രീതിയില്‍ അറിഞ്ഞാലും മനുഷ്യത്വം ഉള്ളവര്‍ പറ്റുന്ന പോലെ സഹായിക്കില്ലേ.

ഇതിന് മുമ്പും സഹായിച്ചിട്ടില്ലേ. ഒരു കുഞ്ഞിന്റെ ജീവന് വേണ്ടി അല്ലേ അത് പോലും ആരും ചിന്തിക്കുന്നില്ലല്ലോ നാളെ നമ്മള്‍ക്കും ഈ അവസ്ഥ വന്നാല്‍ എന്ത് ചെയ്യും. സിനിമ കണ്ടും അല്ലാതെയും എത്രയോ പൈസ അനാവശ്യമായി ചിലവാക്കുന്നു. ഇതിന് വേണ്ടി ഒരു നിസാര തുക എങ്കിലും കൊടുക്കുക. നിങ്ങള്‍ മൂലം ഒരു അമ്മക്കും അച്ഛനും അവരുടെ കുഞ്ഞിനെ തിരിച്ച് കിട്ടില്ലേ.. അത് ഓര്‍ക്കുക ബാക്കി നിങ്ങളുടെ ഇഷ്ടം.’ മനസ് ഉളളവര്‍ സഹായിക്കുക’ എന്നാണ് പ്രണവിനെ അനുകൂലിക്കുന്ന ആരാധകന്‍ പറയുന്നത്.

പാലക്കാട് സ്വദേശിയായ നിര്‍വാണ്‍ എന്ന കുഞ്ഞ് നേരിട്ടുകൊണ്ടിരിക്കുന്നത് ടൈപ് 2 എസ്എംഎ രോഗമാണ്. ഈ അപൂര്‍വ്വ രോഗത്തിന് രണ്ട് വയസിന് മുമ്പ് എടുക്കേണ്ട മരുന്ന് വിദേശത്ത് നിന്ന് എത്തിക്കാന്‍ പതിനേഴര കോടി രൂപയാണ് വേണ്ടത്. കഴിഞ്ഞ ദിവസം നടി അഹാനയും നിര്‍വാണിന് വേണ്ടി സഹായാഭ്യര്‍ഥനയുമായി എത്തിയിരുന്നു.

Previous articleലിജോ വിളിച്ചിരുന്നു, മലൈകോട്ടൈ വാലിഭനിലേക്ക് ഇല്ലെന്ന് ഋഷഭ് ഷെട്ടി!!
Next articleക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ! ക്ഷേത്രദര്‍ശനം നടത്തിയ അമല പോളിനെതിരെ രൂക്ഷ വിമര്‍ശനം