ക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ! ക്ഷേത്രദര്‍ശനം നടത്തിയ അമല പോളിനെതിരെ രൂക്ഷ വിമര്‍ശനം

അടുത്തിടെയാണ് നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രം പ്രവശേനം നിഷേധിച്ച സംഭവം വിവാദമായിരുന്നു. ക്ഷേത്രത്തിനകത്ത് കയറാനായില്ലെങ്കിലും പുറത്ത്‌നിന്ന് തൊഴുത് താരം മടങ്ങിയിരുന്നു. അതേസമയം, മുന്‍പും താരം നിരവധി നോര്‍ത്ത് ഇന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ താരം സന്ദര്‍ശനം നടത്തിയിട്ടുണ്ടായിരുന്നു. എല്ലാ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ താരം ഇപ്പോള്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ക്ഷേത്രദര്‍ശനം നടത്തിയ ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവെച്ചത്. പഴനിമല മുരുകന്‍ ക്ഷേത്രത്തിലാണ് അമല പോള്‍ ദര്‍ശനം നടത്തിയിരിക്കുന്നത്.

അതേസമയം, ഇവിടെനിന്നും താരത്തിന് ദുരനുഭവങ്ങള്‍ ഒന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ചിത്രം പങ്കുവച്ചതോടെ സമൂഹമാധ്യമങ്ങളില്‍ താരം രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്.

ചിത്രത്തിന് താഴെ ആദ്യം വന്ന കമന്റുകള്‍ എല്ലാം പോസിറ്റീവ് ആയിരുന്നു. എന്നാല്‍ ഒരു വ്യക്തി നെഗറ്റീവ് കമന്റ് ഇട്ടു തുടങ്ങിയതോടെ നിരവധി ആളുകള്‍ ആണ് അതിനു മറുപടിയായി മോശം കമന്റുകള്‍ ഇട്ടത്. നിങ്ങള്‍ യേശുക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ എന്നായിരുന്നു ഒരു വ്യക്തി ചോദിച്ചത്.

അതോടെ, സംഘി മതത്തിലേക്ക് ഇവള് മാറിയോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. ചിലര്‍ ബഹുമാനത്തോടെ സംസാരിക്കണം എന്നു പറഞ്ഞപ്പോള്‍ സ്വന്തം മതത്തെ ബഹുമാനിക്കാത്ത ഇവളെ ഞങ്ങള്‍ എന്തിനാണ് ബഹുമാനിക്കുന്നത് എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.

2009ലിറങ്ങിയ നീലത്താമരയിലൂടെയാണ് അമല പോളിന്റെ സിനിമാ അരങ്ങേറ്റം.
പിന്നീട് തമിഴിലും തെലുങ്കിലും ധാരാളം സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയാണ്് അമല പോള്‍. ടീച്ചര്‍ എന്ന സിനിമയാണ് താരത്തിന്റെ പുതിയ ചിത്രം.

Previous article‘പണക്കാരനായ അച്ഛനോട് ചോദിച്ച് വാങ്ങിക്കൊടുത്തുകൂടെ’!!! നിര്‍വാണിന് വേണ്ടി സഹായം തേടിയ പ്രണവിനോട് സൈബര്‍ ലോകം
Next articleകാണാന്‍ പോലും സാധിക്കില്ലെന്ന് എല്ലാവരും പറഞ്ഞു!! കണ്ടു, 45 മിനിറ്റ് തമാശകള്‍ പറഞ്ഞിരുന്നു-ഇതാണ് എന്റെ എസ്ആര്‍കെ എന്ന് രുദ്രാണി