ആ അമ്മയുടെ വാക്കുകളിൽ നിന്നും മനസ്സിലാകും മകൻ രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞത് ആത്മാഭിമാനം തന്നെയാണെന്ന്, നടൻ മോഹൻലാൽ പറയുന്നു

തീവ്രവാദികളുമായുള്ള ഏറ്റവും ശക്തമായ ഏറ്റുമുട്ടലിൽ  ജമ്മുകാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ വൈശാഖിനെ ഓർമ്മിച്ച് രംഗത്ത് വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ.അതെ പോലെ താരം ഇന്ന് രാവിലെ ധീര ജവാൻ വൈശാഖിന്റെ അമ്മയുമായി കുറെ…

Vaishakh-Army

തീവ്രവാദികളുമായുള്ള ഏറ്റവും ശക്തമായ ഏറ്റുമുട്ടലിൽ  ജമ്മുകാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ വൈശാഖിനെ ഓർമ്മിച്ച് രംഗത്ത് വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ.അതെ പോലെ താരം ഇന്ന് രാവിലെ ധീര ജവാൻ വൈശാഖിന്റെ അമ്മയുമായി കുറെ നേരെ സംസാരിച്ചിരുന്നു.സ്വന്തം മകനെ നഷ്ട്ടപ്പെട്ട ഏറ്റവും തീവ്രവേദന മനസ്സിൽ ഉഴുകുമ്പോഴും ഇന്ത്യ എന്ന മഹാ രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ നിന്നും മനസ്സിലാകുമെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.

Vaishakh 1
Vaishakh 1

എന്റെ പ്രിയപ്പെട്ട അനുജന് വളരെ അഭിമാനത്തോടെ തന്നെ ആദരാഞ്ജലികള്‍ അർപ്പിക്കുന്നു. അതെ പോലെ താരം പറയുന്നത് ഒരു കാര്യം എന്തെന്നാൽ ഇട്ടിമാണി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഞങ്ങൾ തമ്മിൽ കണ്ടിരുന്നു.അപ്പോൾ ഒരുമിച്ച് നിന്നും ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോഴും മനസ്സിൽ ഉണ്ടെന്നും പറയുന്നു. അതെ പോലെ ധീര ജവാൻ വൈശാഖിന് ചെറുപ്പം മുതൽ തന്നെ ആർമിയിൽ ചേരണമെന്ന് വലിയ ആഗ്രഹമായിരുന്നു.തീവ്രവാദികളുമായുള്ള ഏറ്റവും ഏറ്റുമുട്ടലിൽ മരണപ്പെട്ടു എന്ന വിവരം തിങ്കളാഴ്ച ഉച്ചയോടെയാണ് അറിയുന്നത്. ആദ്യത്തെ പ്രാവിശ്യം ആരും തന്നെ വിശ്വസിച്ചിരുന്നില്ല സ്റ്റേഷൻ അതിർത്തിയിലെ വ്യക്തികളാണ് വീട്ടിൽ വന്ന് വിവരം പിന്നീട് അറിയിച്ചത്.ഈ ഏറ്റുമുട്ടലിൽ ഉണ്ടാകുന്നത് വൈശാഖ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്താണ്.ഉടൻ തന്നെ മകനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല എന്നാണ് കരസേന വിഭാഗം അറിയിച്ചത്.

Vaishakh 2
Vaishakh 2

നിലവിലുണ്ടായത്  ഞങ്ങൾ അനുഭവിക്കേണ്ട കർമ്മം തന്നെയായിരിക്കും  എന്നാണ് വൈശാഖ് വ്യക്തമാക്കുന്നത്. ആർമിയിൽ ചേരുവാനായി വൈശാഖ് ഒരുപാട് കഷ്ടപെട്ടിരുന്നു അതിന് വേണ്ടി ചെറുപ്പം മുതലേ സ്പോട്സ്പരമായ എല്ലാം കാര്യത്തിനും അവൻ പങ്കെടുത്തിരുന്നു. ആദ്യത്തെ പ്രാവിശ്യം സേനയിൽ  സെലക്ഷൻ കിട്ടിയില്ല രണ്ടാമത്തെ പ്രാവശ്യമാണ് സെലക്ഷൻ ലഭിക്കുന്നത്. ആർമിയിൽ കയറിയതിൽ പിന്നെ അവന്റെ സ്വപ്നം സ്വന്തമായൊരു വീട് ആയിരുന്നു. അവൻ ഈ കഴിഞ്ഞ വരവിൽ സാധിച്ചെടുത്തു. ഇനിയുള്ള വരവിൽ പെങ്ങളുടെ വിവാഹം നടത്താൻ ഇരുന്നതാണ്. ഇപ്പോൾ കുടുംബം മുഴുവൻ  ഏറ്റവും ദുഃഖപൂർണമായ അവസ്ഥയിലാണെന്നും വൈശാഖിന്റെ അച്ഛൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.