സോന വന്ന് പരമാവധി ഗ്ലാമർ കാണിക്കണം, അതിനു പ്രായമോ അഭിനയമോ അവർക്ക് ഒരു പ്രശ്നം അല്ല!

ഗ്ലാമർ നായിക എന്ന പേരിൽ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സോനാ.എന്നാൽ ഗ്ലാമർ നായിക എന്ന പദവിയിലേക്ക് തന്നെ എത്തിച്ച കാര്യങ്ങൾ തുറന്നു പറയുകയാണ് സോനാ. ഒരു അഭിമുഖത്തിൽ ആണ് തന്റെ പഴയകാല ജീവിതവും…

Sona about film

ഗ്ലാമർ നായിക എന്ന പേരിൽ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സോനാ.എന്നാൽ ഗ്ലാമർ നായിക എന്ന പദവിയിലേക്ക് തന്നെ എത്തിച്ച കാര്യങ്ങൾ തുറന്നു പറയുകയാണ് സോനാ. ഒരു അഭിമുഖത്തിൽ ആണ് തന്റെ പഴയകാല ജീവിതവും സിനിമയിലെ അനുഭവങ്ങളും സോനാ തുറന്നു പറഞ്ഞത്. സോനയുടെ വാക്കുകൾ ഇങ്ങനെ,
അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. അത് കൊണ്ട് തന്നെ ബന്ധുക്കളുമായി എല്ലാം അത്ര നല്ല അടുപ്പത്തിൽ അല്ലായിരുന്നു. വിവാഹശേഷം അച്ഛനും അമ്മയും വാടകവീട്ടിൽ ആയിരുന്നു താമസം. അച്ഛന് ഫാർമസ്യൂട്ടിക്കൽ ബിസിനസായിരുന്നു. ഞങ്ങൾ മക്കൾ കൂടി പിറന്നതോടെ ദാരിദ്ര്യവും കഷ്ടപ്പാടും വീട്ടിൽ കൂടി. സംവിധായകൻ ചന്ദ്രശേഖരൻ സാറിന്റെ ബംഗ്ലാവ് ഞങ്ങൾ താമസിക്കുന്ന തെരുവിന് അടുത്തായിരുന്നു. ഞാൻ എട്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കെ അച്ഛൻ എന്നെയും കൂടി സാറിന്റെ വീട്ടിൽ പോയി എനിക്ക് സിനിമയിൽ ഒരു അവസരം ചോദിച്ചു. എന്നാൽ ഞാൻ ഇപ്പോൾ കുട്ടി ആണെന്നും രണ്ടു വര്ഷം കൂടി കഴിഞ്ഞിട്ട് നോക്കാമെന്നും സാർ പറഞ്ഞു. ഞങ്ങൾ തിരികെ വീട്ടിൽ പൊന്നു.
ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കെയാണ് അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടാക്കി പിരിയുന്നത്.ഞങ്ങൾ മക്കൾ അച്ഛന്റെ കൂടെയും ‘അമ്മ മറ്റൊരു വീട്ടിലുമായി താമസം.  ഞാൻ ആ സമയത്ത് വീട്ട് ജോലിക്ക് പോയി തുടങ്ങിയിരുന്നു. 350 രൂപയാണ് അന്നത്തെ എന്റെ ശമ്പളം. അത് മാത്രമായിരുന്നു വീട്ടിലെ ഏക വരുമാനവും. ജോലി എല്ലാം കഴിഞ്ഞു പഠിക്കാൻ സമയം ലഭിച്ചില്ല, മാത്രവുമല്ല പടുത്തതിൽ അത്ര താൽപ്പര്യവും ഇല്ലായിരുന്നു. അങ്ങനെ ഞാൻ പത്തിൽ തോറ്റു. അങ്ങനെ അച്ഛൻ വീണ്ടും എന്നെയും കൊണ്ട് ചന്ദ്രശഖർ സാറിന്റെ അടുക്കൽ പോയി അവസരം ചോദിച്ചു.
അജിത്തിന്റെ പൂവെല്ലാം ഉൻവാസം എന്ന ചിത്രത്തിൽ ഒരു അവസരവും സർ എനിക്ക് തന്നു. അതിനു ശേഷം വിജയ്‌യുടെ ഷാജഹാനിലും എനിക്ക് അവസരം ലഭിച്ചു.  ചിത്രത്തിലെ നായിക എന്നെ പലപ്പോഴും വഴക്ക് പറയുമായിരുന്നു. ഒരു ദിവസം സഹിക്കാൻ കഴിയാതെ ഞാൻ സെറ്റിൽ വെച്ച് കരഞ്ഞു. അന്ന് വിജയ് സർ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞത് ഇങ്ങനെ ആണ്, കരയരുത് സോനാ, ഒരിക്കൽ നിങ്ങളും ഒരു വലിയ നടിയാകും. അന്ന് നിങ്ങളുടെ കൂടെ അഭിനയിക്കാൻ എത്തുന്ന പുതുമുഖങ്ങളോട് നിങ്ങൾ ഒരിക്കലും ഇങ്ങനെ കാണിക്കരുതെന്നു. ആ വാക്കുകൾ ഞാൻ എന്റെ മനസ്സിൽ സൂക്ഷിച്ചു. ഇന്ന് 20 വർഷത്തിൽ അധികമായി ഞാൻ സിനിമയിൽ ഉണ്ട്. ഇത് വരെ ഞാൻ ആരെയും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടില്ല.
ആ ചിത്രത്തിന് ശേഷം 2001 ൽ എന്നെ മിസ് ചെന്നൈ ആയി തിരഞ്ഞെടുത്തു. അതിനു ശേഷം ഒരു സിനിമയിൽ അവസരം ലഭിച്ചു. വിശാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. അതിൽ ഒരു സോങ് ചെയ്യാൻ കുറച്ചധികം ഗ്ലാമറസ് ആകണമായിരുന്നു. അച്ഛനെ നോക്കിയപ്പോൾ അച്ഛൻ വേണമെന്നോ വേണ്ട എന്നോ പറഞ്ഞില്ല. ചേച്ചി നൃത്തം ചെയ്യാൻ അനിയത്തിമാരും പറയാതെ പറഞ്ഞു. അങ്ങനെയാണ് ആ സിനിമയ്ക്ക് വേണ്ടി ആദ്യമായി ഗ്ലാമറസായി എത്തിയത്. ആ സിനിമ വൻ പരാജമായിരുന്നെങ്കിലും ആ പാട്ട് വലിയ ഹിറ്റായി. അങ്ങനെ എനിക്ക് ഗ്ലാമർ സോന എന്ന പേരും ലഭിച്ചു.
ഇന്നെന്റെ പ്രായം നാല്പതിനോട് അടുക്കാറായി. ഇന്നും എനിക്ക് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ക്ഷണം ലഭിക്കും. ‘സോനാ, ഒരു വേഷം ഉണ്ട്. പ്ലസ് ടു കാരിയായി അഭിനയിക്കണം. സോനാ വന്നു കുറച്ച് ഗ്ലാമറസ് ആയി അഭിനയിക്കണം ‘ എന്നൊക്കെ പറയും സംവിധായകർ. എന്റെ പ്രായമോ അഭിനയമോ അവർക്ക് പ്രശ്നം അല്ല, വരണം പരമാവധി ഗ്ലാമറസ് ആയി അഭിനയിക്കണം. അത് മാത്രമാണ് അവരുടെ ഒരു നിലപാട്. സോന പറഞ്ഞു.