പുതിയ ഒരു അഥിതി കൂടിയെത്തി, സന്തോഷം പങ്കുവെച്ച് താരദമ്പതികൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ ഒരു അഥിതി കൂടിയെത്തി, സന്തോഷം പങ്കുവെച്ച് താരദമ്പതികൾ!

Sowbhagya Venkitesh new happiness

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്  താരാകല്യാണും ഭർത്താവ് രാജാറാമും, 2017 ൽ ആണ് രാജാറാം മരണപ്പെടുന്നത്. പെട്ടെന്നുണ്ടായ വൈറൽ പനിയും അതുമൂലം ബന്ധിക്കപ്പെട്ട അണുബാധയും കാരണമാണ് രാജാറാം മരണപ്പെട്ടത്. ഇവരുടെ മകൾ സൗഭാഗ്യവും പ്രേക്ഷകർക്ക് ഏറെ പരിചിതമാണ്, സൗഭഗയും അമ്മയെ പോലെ മികച്ച ഒരു നർത്തകി കൂടിയാണ്. ഇരുവരും ടിക്കറ്റോക്കിൽ തിളങ്ങിയ താരങ്ങൾ ആണ്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം. അമ്മയുടെ ശിഷ്യനെ ആയിരുന്നു സൗഭാഗ്യ വിവാഹം ചെയ്തത്.

Soubhagya about kids

Soubhagya about kids

കഴിഞ്ഞ ദിവസം ആണ് അർജുൻ അഭിനയിച്ചുകൊണ്ടിരുന്ന ചക്കപ്പഴം എന്നെ മിനിസ്ക്രീൻ പരമ്പരയിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്ത അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇതിന്റെ കാരണവും അർജുൻ വ്യക്തമാക്കിയിരുന്നു. പരമ്പരയുടെ ഷൂട്ടിംഗ് സമയവും താൻ നടത്തുന്ന ഡാൻസ് സ്കൂളിന്റെ സമയവും തമ്മിൽ ഒത്ത് പോകാത്തത് കൊണ്ടാണ് പിന്മാറുന്നതെന്നും അർജുൻ അറിയിച്ചിരുന്നു.

ഇപ്പോൾ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരദമ്പതികൾ. തങ്ങളുടെ വീട്ടിലേക്ക് പുതിയ അഥിതി എത്തിയ സന്തോഷം ആണ് ദമ്പതികൾ പങ്കുവെച്ചിരിക്കുന്നത്. 14 ലക്ഷത്തിന്റെ ബൈക്ക്ആണ് ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്. കാവസാക്കി നിഞ്ജ 1000sx ബൈക്കാണ് സൗഭാഗ്യയും അർജുനും സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ പവർ വരുന്നത് 104.5KW / 10, 000 rpm ആണ്.എഞ്ചിൻ കപ്പാസിറ്റി 1043 സി സി ആണ്. ബൈക്കിന്റെ ചിത്രങ്ങളും വിഡിയോയും ഇരുവരും  കൂടി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി  എത്തിയത്. അടുത്തിടെയായി സൗഭാഗ്യ തന്റെ പേജിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ മികച്ച അഭിപ്രായങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും സൗഭാഗ്യയുടെ സൗന്ദര്യം കൂടിവരുകയാണെന്നാണ് ആരാധകർ പറയുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!