എന്ത് മാജിക് ആണ് ഈ കാണിക്കുന്നത്? ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നു!

നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്, താരകല്യാണിനെ പോലെ സൗഭാഗ്യയും ഒരു നർത്തകിയാണ്, ടിക് ടോകിൽ കൂടിയാണ് സൗഭാഗ്യയെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്.  താരകല്ല്യണിന്റെ ശിഷ്യൻ അർജുൻ…

Sowbhagya venkitesh new photos

നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്, താരകല്യാണിനെ പോലെ സൗഭാഗ്യയും ഒരു നർത്തകിയാണ്, ടിക് ടോകിൽ കൂടിയാണ് സൗഭാഗ്യയെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്.  താരകല്ല്യണിന്റെ ശിഷ്യൻ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു,  അർജുൻ അഭിനയിച്ചുകൊണ്ടിരുന്ന ഫ്ലവർസിലെ ചക്കപ്പഴം എന്ന സീരിയലിൽ നിന്ന് താരം പിന്മാറിയത് വലിയ വാർത്ത ആയിരുന്നു. തങ്ങളുടെ ഡാൻസ് സ്കൂൾ ശരിയായി കൊണ്ട് പോകാൻ കഴിയാത്തതിനാൽ ആണ് താൻ പരമ്പരയിൽ നിന്ന് പിന്മാറുന്നതെന്ന് തുറന്ന് പറഞ്ഞു അർജുനും എത്തിയിരുന്നു.

Sowbhagya
Sowbhagya

ഇപ്പോൾ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചില പ്രൊഡക്ടുകളുടെയും മറ്റ് പ്രൊമോഷൻ വീഡിയോസ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ ജൂവലറി ഷോപ്പിന് വേണ്ടി സൗഭാഗ്യ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിലും സൗഭാഗ്യ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അവയ്‌ക്കെല്ലാം മികച്ച അഭിപ്രായം ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചതും.

Sowbhagya
Sowbhagya

ആഭരണങ്ങളുടെ പ്രൊമോഷസിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ഫോട്ടോസ് നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചു. നിങ്ങളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല, എന്തൊരു സുന്ദരിയാണ് സൗഭാഗ്യ, ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നത് പോലെ തുടങ്ങി നിരവധി കമെന്റുകൾ ആണ് സൗഭാഗ്യയുടെ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഭരണങ്ങളെക്കാൾ ഭംഗി അത് ധരിച്ചിരിക്കുന്ന ആൾക്കാണെന്നും കമെന്റുകളിൽ ആരാധകർ പറയുന്നുണ്ട്.