ആടുതോമ വീണ്ടുമെത്തുന്നു ;സ്ഫടികം റിലീസ് തീയതി പുറത്ത്

മലയാളികളുടെ ഏക്കാലെത്തും ഫേവറേറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ‘സ്ഫടികം’. മോഹൻലാലിന്റെ കരിയറിലെ വൻ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു സ്ഫടികം. സിനിമ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും…

മലയാളികളുടെ ഏക്കാലെത്തും ഫേവറേറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ‘സ്ഫടികം’. മോഹൻലാലിന്റെ കരിയറിലെ വൻ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു സ്ഫടികം. സിനിമ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുന്നത് പ്രമാണിച്ചുള്ള മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിലെ നായകനായ മോഹൻലാൽ.

‘ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4ഗ പവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9 ന് സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. അപ്പോൾ എങ്ങനാ?എന്നാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡുകളിൽ എഴുതിയിരിക്കുന്നത്.

 

സിനിമ തിയറ്ററുകളിൽ എത്തുന്ന വിവരവും മോഹൻലാൽ തന്നെയായിരുന്നു സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നത്. 1995 മാർച്ച് 30നാണ് സ്ഫിടികം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.2023 ഫെബ്രുവരി 9നാണ് സിനിമ വീണ്ടും പ്രദർശനത്തിനെത്തുന്നത്. മോഹൻലാൽ ‘ആടു തോമ’ എന്ന കഥാപാത്രമായി എത്തിയ സ്ഫടികം ഫാമിലി ആക്ഷൻ ഡ്രാമ സിനിമയായിരുന്നു.