ആട് തോമയ്ക്കായി കട്ട വെയ്റ്റിംഗ്!! സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റര്‍!

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ സ്ഫടികം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികള്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് സിനിമയുടെ ഒരു ഫാന്‍മേഡ് പോസ്റ്ററാണ്. മോഹന്‍ലാലിന്റെ ഫാന്‍…

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ സ്ഫടികം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികള്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് സിനിമയുടെ ഒരു ഫാന്‍മേഡ് പോസ്റ്ററാണ്. മോഹന്‍ലാലിന്റെ ഫാന്‍ പേജുകളില്‍ അടക്കം ഈ ഫോട്ടോ വൈറലായി മാറുന്നുണ്ട്. കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചുടു ചോര കുടിച്ച് തുണി പറച്ചടിച്ച് മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ തെമ്മാടി.. ആട്‌തോമ എന്ന് കുറിച്ചാണ് മോഹന്‍ലാല്‍ മീഡിയ ക്ലബ്ബ് എന്ന ഫേസ്ബുക്ക് പേജില്‍ അടക്കം ഈ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

ആദ്യം സ്ഫടികം എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ വരുന്നത് രണ്ടാം ഭാഗം അല്ലെന്നും ചിത്രത്തിന്റെ റീമാസ്റ്ററിംഗ് ചെയ്ത വേര്‍ഷന്‍ ആണെന്നും സംവിധായകന്‍ ഭദ്രന്‍ പിന്നീട് അറിയിക്കുകയായിരുന്നു. സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്ററിംഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു.

ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് സംവിധായകന്‍ അറിയിക്കുകയായിരുന്നു. ആടുതോമയ്ക്ക് സര്‍വ്വമാന ‘പത്രാസോടെ’ dolby 4k atmos final mix പൂര്‍ത്തിയായിരിക്കുന്നു… ആടുതോമയെ സ്‌നേഹിച്ച നിങ്ങള്‍ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ ‘wow factors – ‘ എന്ന് കുറിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഭദ്രന്‍ ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഇതോടെ സ്ഫടികം എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ ആകാംക്ഷ ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഒപ്പം ഈ ഫാന്‍മേഡ് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.