തമിഴിൽ തിളങ്ങാനൊരുങ്ങി അനശ്വര രാജൻ; പുതിയ ചിത്രത്തിൽ നായകൻ ആരാണെന്നോ?

മഞ്ജു വാര്യർ നായികയായെത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അനശ്വര രാജൻ.ഒത്തിരി സിനിമകളൊന്നും ചെയ്തില്ലെങ്കിലും അനശ്വരയുടെ കഥാപാത്രങ്ങളെല്ലാം നമ്മൾ ഓർത്തുവെയ്ക്കുന്നവയാണ്. സിനിമകൾ തെരഞ്ഞെടുക്കുന്നതിലും അനശ്വര നന്നായി ശ്രദ്ധിക്കാറുണ്ട് എന്നു തന്നെ…

മഞ്ജു വാര്യർ നായികയായെത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അനശ്വര രാജൻ.ഒത്തിരി സിനിമകളൊന്നും ചെയ്തില്ലെങ്കിലും അനശ്വരയുടെ കഥാപാത്രങ്ങളെല്ലാം നമ്മൾ ഓർത്തുവെയ്ക്കുന്നവയാണ്. സിനിമകൾ തെരഞ്ഞെടുക്കുന്നതിലും അനശ്വര നന്നായി ശ്രദ്ധിക്കാറുണ്ട് എന്നു തന്നെ പറയാം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ,മൈക്ക് തുടങ്ങിയ ചിത്രങ്ങളിലെ അനശ്വരയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

 


ഇപ്പോഴിതാ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. അരങ്ങേറ്റ ചിത്രത്തിൽ നായികയായിട്ടാണ് അനശ്വര എത്തുന്നത്. ചിത്രത്തിൽ അനശ്വരയുടെ നായകൻ ആവുന്നത് ജിവി പ്രകാശ് കുമാർ ആണ്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അടുത്ത വർഷം ചിത്രം തിയറ്ററിൽ എത്തും. പിന്നീട് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നതാണ്.

ഉദയ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ്. ഇവരുടെ ആദ്യത്തെ തിയറ്റർ സിനിമ കൂടിയാണിത്. ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദിവ്യദർശനിയും, ഡാനിയലുമാണ്. സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് മലയാളിയായ ഹിഷാം അബ്ദുൾ വഹാബ് ആണ്. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്.