
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ സർക്കാർ ജോലിക്കാരും ഉണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്ററായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് ഇന്ത്യൻ എയർ ഫോഴ്‌സ് 2010ല്‍ ഇദ്ദേഹത്തെ ഹോണററി ഗ്രൂപ്പ് ക്യാപ്റ്റായി നിയമിച്ചിരുന്നു. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച എം എസ് ധോണിയെ 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ചതിന് പിന്നാലെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഹോണററി ലഫ് കേണല്‍ ആയും നിയമിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായിരുന്ന ഹര്‍ഭജന്‍ സിംഗ് പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്. 2007ലെ ടി20 ലോകകപ്പിലെ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ജോഗീന്ദര്‍ ശര്‍മയും ഹരിയാന പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്. ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും ഒരുപോലെ അനുയോജ്യനായ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കെല്‍പുള്ള രാഹുല്‍ റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ കൂടിയാണ്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാരില്‍ മുന്‍നിരയിലുള്ള ഉമേഷ് യാദവും റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ ആണ്. ക്രിക്കറ്റിന് പുറമെ ചെസിലും മികവ് കാട്ടിയിട്ടുള്ള യുസ്വേന്ദ്ര ചാഹൽ ഇന്‍കംടാക്സ് ഓഫീസറാണ്. ഇനിയുമുണ്ട് ഇത്തരത്തിൽ സർക്കാർ ജോലിയുളള താരങ്ങൾ..











