
2025 ഐപിഎൽ ചാമ്പ്യന്മാരായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിരാട് കോഹ്ലി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. ഇതോടെ വിരാട് കോഹ്ലി തന്റെ ക്രിക്കറ്റ് യാത്രയിൽ ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല എന്നാണ് കണക്ക്. 6 റൺസിനാണ് ആർസിബി പഞ്ചാബ് കിങ്സിനെ ഫൈനലിൽ തോല്പിച്ചത്.വിരാട് കോഹ്ലി ഐപിഎൽ കിരീട൦ നേടുക മാത്രമല്ല, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട്. പഞ്ചാബ് കിംഗ്‌സിനെതിരായ കലാശപ്പോരാട്ടത്തിലാണ് ആര്‍സിബിയുടെ മുന്‍ നായകന്‍ ചരിത്രം സൃഷ്ടിച്ചത്.
ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് വിരാട് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് വേണ്ടി ഓപണറായെത്തിയ കോഹ്ലി ആദ്യ ബൗണ്ടറി നേടിയതോടെയാണ് പുതുചരിത്രം പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. വിരാട് കോഹ്ലി (43) ജിതേഷ് ശർമ്മ (24) ഫിൽ സാൾട്ട് (16) മായങ്ക് അഗർവാൾ (24) ലിയാം ലിവിങ്സ്റ്റൺ (25) എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി മികച്ച തുടക്കമാണ് പ്രിയൻഷ് ആര്യയും (24) പ്രഭാസിമ്രാന് (26) ചേർന്ന് നൽകിയത്











