കുട്ടികാലത്ത് ഇവരെല്ലാം എന്റെ ഹീറോകൾ ആയിരുന്നു, തുറന്നുപറച്ചിലുമായി രാഹുൽ ദ്രാവിഡ്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. 2024 ടി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു. സീസണില്‍ ഇതുവരെ ദ്രാവിഡിന് കീഴില്‍ അഞ്ച് മത്സരങ്ങളില്‍ രണ്ട് വിജയവും മൂന്ന് തോല്‍വിയുമാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്.ഇപ്പോള്‍ തന്റെ കുട്ടിക്കാലത്തെ ഇഷ്ടതാരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ദ്രാവിഡ്. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, വിശ്വനാഥ് തുടങ്ങിയ താരങ്ങളുടെ വലിയ ആരാധകനാണ് താൻ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരോടൊപ്പമുള്ള അനുഭവങ്ങള്‍ മായ്ക്കപ്പെടാന്‍ കഴിയാത്തതാണ് എന്നും അദ്ദേഹം പറയുന്നു.

അതുപോലെ, പുതിയ തലമുറയില്‍ പെട്ട താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ സന്തോഷം തന്നെയാണ്. കുട്ടിക്കാലത്തെ ഓര്‍മകളാണ് പിന്നീട് നിങ്ങളുടെ എറ്റവും വലിയ ഓര്‍മകളാകുന്നത് എന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. പിന്നീട് സച്ചിനും ലാറയ്ക്കുമൊപ്പം കളിച്ചപ്പോഴും എനിക്ക് ഇതേ ഫീലായിരുന്നു. ഇവരെ പോലുളള താരങ്ങളെ നമ്മള്‍ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. ഇന്ന് കോച്ചായിരിക്കുമ്പോഴും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരോടൊപ്പം അടുത്ത തലമുറയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. അത് വളരെ മികച്ചതായിരുന്നു എന്നാണ് രാഹു ദ്രാവിഡ് പറയുന്നത്.