
ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ച് ബിസിസിഐ,‘രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലതായി തോന്നുന്നില്ല,’ മെയ് 25 ന് കൊല്‍ക്കത്തയില്‍ അവസാനിക്കാനിരുന്ന ലീഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബിസിസിഎ ഉദ്യോഗസ്ഥന് പിടിഐയോട് ആണ് പറഞ്ഞത്.
ജമ്മു, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടര്‍ന്ന് ധര്‍മ്മശാലയില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ റദ്ദാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞദിവസം, ഓപ്പറേഷൻ സിന്ദൂറിനു’ പിന്നാലെ രാജ്യം വിടണമെന്ന ആവശ്യമുന്നയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ. പാകിസ്താൻ സൂപ്പർ ലീഗിലെ ആറു ഫ്രാഞ്ചൈസികളിലായി നാൽപതോളം വിദേശ താരങ്ങളാണു കളിക്കുന്നത്. ഐപിഎൽ ലേലത്തിൽ പങ്കെടുത്ത് ‘അൺസോൾഡ്’ ആയ താരങ്ങളാണ് ഇവരിൽ ഭൂരിഭാഗവും.എന്നാൽ പാകിസ്താൻ സൂപ്പർ ലീഗ് നിർത്തിവയ്ക്കേണ്ടതില്ലെന്നാണ് പാക്ക് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ഗ്രൂപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലായതിനാൽ പ്ലേ ഓഫും ഫൈനലും തീരുമാനിച്ച തീയതികളിൽ തന്നെ നടക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.മുൾട്ടാൻ സുൽത്താൻസ് ടീമിന്റെ താരങ്ങളായ ഡേവിഡ് വില്ലി,ക്രിസ് ജോർദാന്‍ എന്നീ താരങ്ങളാണ് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന ആവശ്യം ഫ്രാഞ്ചൈസിയെ അറിയിച്ചത്.











