നടിയുടെ അഭിനയം മോശമായാലും കുറ്റം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്..!!

സിനിമയില്‍ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ അഭിനേതാവ് മാത്രം മനസ്സ് വെച്ചാല്‍ പോര എന്നത് ഒരു സത്യമായ കാര്യമാണ്. വസ്ത്രലങ്കാരം മുതല്‍ മറ്റുള്ള എല്ലാ കാര്യങ്ങളും ഒത്തിണങ്ങി വരുമ്പോഴാണ് ഒരു കഥാപാത്രം അതിന്റെ പൂര്‍ണതയില്‍ എത്തുന്നത്. ഡബ്ബിംഗ് എന്ന കലയ്ക്കും ഇതില്‍ ഉള്ള പങ്ക് ചെറുതല്ല. എന്നാല്‍ അഭിനയം നന്നായാല്‍ അത് നടിയുടെ മിടുക്കും അത് മോശമായാല്‍ കുറ്റം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനും ആയാലോ? അത്തരം അനുഭവങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ശ്രീജ രവി. ഇതുവരെ 100ല്‍ പരം നായികമാര്‍ക്ക് ഈ കലാകാരി ശബ്ദം നല്‍കിയിട്ടുണ്ട്.

മലയാള സിനിമയില്‍ ഇപ്പോഴും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട അത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഇതേ കുറിച്ച് മുന്‍്പ പറഞ്ഞിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിംഗില്‍ ശ്രീജയുടെ തുടക്കം. പിന്നീടാണ് നായികമാര്‍ക്ക് ശബ്ദം കൊടുത്ത് തുടങ്ങിയത്. ഇപ്പോഴും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട അംഗീകാരം കിട്ടുന്നില്ല.

അഭിനയം നന്നായാല്‍ നടിയുടെ മിടുക്കാണ്. അത് മോശമായാല്‍ കുറ്റം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനാവും. എന്നാല്‍ ഡബ്ബിംഗ് തന്റെ പാഷന്‍ ആണെന്നും ശ്രീജ പറയുന്നു. അനിയത്തിപ്രാവിലെ ശാലിനിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് ശ്രീജയാണ്. ഇംഗ്ലീഷ്, ബംഗാളി പരസ്യങ്ങള്‍ അടക്കം ഏഴ് ഭാഷകളിലായി രണ്ടായിരത്തിലേറെ സിനിമകള്‍ക്ക് ഇവര്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ഒരുപാട് ബഹുമതികള്‍ക്കും ശ്രീജ അര്‍ഹയായിട്ടുണ്ട്.