ആ ശില്പികള്‍ പങ്കാളികളോടൊപ്പം പോയിരുന്നെങ്കില്‍! - മലയാളം ന്യൂസ് പോർട്ടൽ
News

ആ ശില്പികള്‍ പങ്കാളികളോടൊപ്പം പോയിരുന്നെങ്കില്‍!

ശ്രീലക്ഷ്മി അറക്കൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച ഏറ്റവും പുതിയ കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നെടുന്നത്. കുറിപ്പ് വായിക്കാം, കോവിഡ് ബാധിച്ചു മരിച്ച മനുഷ്യരുടെ ദേഹങ്ങള്‍ പാതി കത്തിയ നിലയില്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഒരുതരം വല്ലായ്മയുണ്ടാകുന്നു. പകര്‍ച്ചവ്യാധി പിടിപെട്ടു മരിച്ചവരുടെ മൃതദേഹങ്ങളാണെന്നോര്‍ക്കണം! മറ്റു മൃഗങ്ങളൊന്നും ശവമടക്ക് നടത്താറില്ല. മനുഷ്യന്‍ അത് ചെയ്യുന്നു. പെട്ടെന്നൊരുദിവസം തുടങ്ങിയതല്ല. എന്നു തുടങ്ങിയതാണെന്നറിയാന്‍ സംസ്കാരം എന്ന വാക്കിന്‍റെ വേരുകളിലേക്ക് നോക്കിയാല്‍ മതി. സംസ്കാരം എന്ന കൃയാപദത്തില്‍ നിന്നാവാം സംസ്കാരം എന്ന നാമപദം ഉണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു. സംസ്കരിച്ചെടുക്കുന്ന പ്രക്രിയയാണ് സംസ്കാരം. മറ്റു ഭാഷകളില്‍ നിന്ന് സംസ്കരിച്ചെടുത്ത് കൃത്രിമമായി ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു പണ്ഡിതജന്യ ഭാഷയാവാം സംസ്കൃതം. ഒരുകാലത്തും അതൊരു സ്വാഭാവിക സംസാരഭാഷ ആയിരുന്നിരിക്കില്ല. അതുകൊണ്ടാണ് സംസ്കൃതത്തിന് പലതരത്തിലും perfection അവകാശപ്പെടാന്‍ സാധിക്കുന്നത്. ശവമടക്കുരീതികളെ ഭക്ഷണപാചകരീതികളോട് താരതമ്യപ്പെടുത്തി പ്രകൃതി× സംസ്കൃതി എന്നീ വിപരീതങ്ങളെ നിരീക്ഷിച്ചിട്ടുള്ളത് ലെവിസ്ട്രാസ് ആണല്ലോ. Nature×Culture Raw/rotten×Cooked etc യുആര്‍ അനന്തമൂര്‍ത്തിയുടെ സംസ്കാര എന്ന നോവലിലും ഈ രണ്ട് കാഴ്ചപ്പാടുകള്‍ അഥവാ ഒരുവാക്കിന്‍റെ രണ്ട് അര്‍ത്ഥങ്ങളാണല്ലോ പ്രശ്നവല്‍ക്കരിച്ചിട്ടുള്ളത്. ലെെംഗികഅരാജകവാദിയായി മുദ്രകുത്തപ്പെട്ട നാരായണപ്പയുടെ മൃതദേഹം സംസ്കരിക്കുന്ന വിഷയത്തിലെ തര്‍ക്കത്തിനിടയില്‍ ഒരു ഗ്രാമം മുഴുവനായി പ്ലേഗ് എന്ന പകര്‍ച്ചവ്യാധിക്കടിപ്പെട്ട് ഇല്ലാതാകുന്നതാണ് കഥയുടെ ചുരുക്കം.

അതു മാത്രമല്ല, സോഫോക്ലീസിന്‍റെ ആന്‍റിഗണി മുതല്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈമയൗ വരെ പലതും ഓര്‍മ്മവരും സംസ്കാരമെന്നു കേള്‍ക്കുമ്പോള്‍. ഏതര്‍ത്ഥത്തിലായാലും സംസ്കാരം പ്രകൃതിവിരുദ്ധമാണ്. മനുഷ്യന്‍റെ Survival instinctന്‍റെ ഒരു ഭാഗം തന്നെയാണ് സംസ്കാരം. മനുഷ്യരുടെ ലെെംഗികതയ്ക്കുമുണ്ട് ഇത്തരം നിരവധി സങ്കീര്‍ണ്ണതകള്‍. മൃഗങ്ങള്‍ക്ക് അത് ഒരു ശാരീരിക ആവശ്യം മാത്രമാണ്. എന്നാല്‍ മനുഷ്യര്‍ അതിനപ്പുറം സാദ്ധ്യതകള്‍ അന്വേഷിക്കുകയും അര്‍ത്ഥം കണ്ടെത്തുകയും ചെയ്യുന്നു. ലെെംഗികത ഒരാളുടെ personal integrityയുമായിപ്പോലും ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ബുദ്ധിവികാസവുമായും ലെെംഗികതയ്ക്ക് ബന്ധമുണ്ട്. പലതരം ലെെംഗികതകളില്‍ ഒട്ടും പ്രാധാന്യം കുറഞ്ഞ ഒന്നല്ല സാപ്പിയോസെക്ഷ്വാലിറ്റി എന്നും മനസ്സിലാക്കുക. നമ്മുടെ തലച്ചോറിലെ കണ്ണാടിനാഡികള്‍ (മിറര്‍ ന്യൂറോണ്‍സ്) ബന്ധങ്ങളെ നിര്‍വ്വചിക്കാനോ അനിര്‍വ്വചനീയമായ നിലകളിലേക്ക് മാറ്റി പ്രതിഷ്ഠിക്കാനോ ശേഷിയുള്ളവയാണ്. ഖജുരാഹോയിലെയോ തിരുനല്‍വേലിയിലെയോ രതിശില്പങ്ങള്‍ സംസ്കാരശൂന്യതയല്ല, കലയാണ്. യാഥാര്‍ത്ഥ്യമല്ല, യാഥാര്‍ത്ഥ്യത്തിന്‍റെ exponential forms സൃഷ്ടിക്കലാണ് കല. കല്ലില്‍ കൊത്തിയ നേരത്ത് ആ ശില്പികള്‍ ലെെംഗിക പങ്കാളികളോടൊപ്പം ആഹ്ലാദിക്കാന്‍ പോയിരുന്നെങ്കില്‍ ആ ശില്പസമുച്ചയം ഉണ്ടാകുമായിരുന്നില്ല.

പൊതുസ്ഥലത്ത് വളരെ പച്ചയ്ക്ക് സെക്സിനെക്കുറിച്ചെഴുതുന്നതോ പറയുന്നതോ തെറ്റാണോ എന്നു ചോദിച്ചാല്‍ തെറ്റല്ല എന്നേ ഉത്തരമുള്ളൂ, പക്ഷേ അത് ചിലപ്പോള്‍ ഒരുതരം വല്ലായ്മ ഉണ്ടാക്കിയേക്കാം. Disgusting/ജുഗുപ്സ. മനുഷ്യന്‍ പച്ചയിറച്ചി കടിച്ചുതിന്നുന്നതു കാണുമ്പോഴോ പാതി കത്തിയ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതു കാണുമ്പോഴോ തോന്നാറുള്ള അതേ അസ്വസ്ഥത. എന്നാല്‍ ഏറെ വെെവിദ്ധ്യങ്ങളുള്ള ഒരു ജീവിവര്‍ഗ്ഗമെന്ന നിലയില്‍ ജുഗുപ്സ ഉണ്ടാക്കുന്ന സംഗതികളില്‍ മാത്രം സൗന്ദര്യവും അര്‍ത്ഥവും ലെെംഗികഉത്തേജനവും എല്ലാം കണ്ടെത്താന്‍ കഴിയുന്ന മനുഷ്യരും വിരളമല്ല. എല്ലാവരും അവരവര്‍ക്ക് താല്പര്യമുള്ളതില്‍ സന്തോഷിച്ചോളൂ. അതിന് ഈ ഫേയ്സ്ബുക്കില്‍ കിടന്ന് തലതല്ലിച്ചാകുന്നതെന്തിനാ??? ഗോറ്റു യുവര്‍ ക്ലാസസ്.

Trending

To Top
Don`t copy text!