തലതൊട്ടപ്പന്മാരില്ലാതെ മലയാള സിനിമയിലെത്തിയ യുവ നടൻ, ഈ താരം ആരാണെന്നു മനസിലായോ??

ഇന്ന് മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും നാടകം, മിമിക്രി,അവതാരകർ തുടങ്ങി നിരവധി മേഖലകളിൽ നിന്നും സിനിമയിലേക്ക് എത്തിയവരാണ്. പിന്നെ ചിലർ സെലിബ്രേറ്റികളുടെ മക്കൾ ആയതിന്റെ പേരിൽ വെള്ളിത്തിരയിൽ എത്തിയതാണ്.യുവതാരങ്ങളിൽ പലരും പലമേഖകളിലും ജോലി ചെയ്തവർ…

ഇന്ന് മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും നാടകം, മിമിക്രി,അവതാരകർ തുടങ്ങി നിരവധി മേഖലകളിൽ നിന്നും സിനിമയിലേക്ക് എത്തിയവരാണ്. പിന്നെ ചിലർ സെലിബ്രേറ്റികളുടെ മക്കൾ ആയതിന്റെ പേരിൽ വെള്ളിത്തിരയിൽ എത്തിയതാണ്.യുവതാരങ്ങളിൽ പലരും പലമേഖകളിലും ജോലി ചെയ്തവർ ആയിരുന്നു. സിനമയോട് തങ്ങൾക്കുള്ള താലാപര്യത്താൽ അഭിനയത്തിലേക്ക് എത്തിയവരുമുണ്ട്.

 

 

ഇത്തരത്തിൽ എഫ് എമ്മിൽ ജോക്കിയായി പ്രവർത്തിച്ചതിന്‌ശേഷം മലയാള സിനിമയിലെ യുവതാരമായി മാറിയ താരത്തിന്റെ ബാല്യകാല ചിത്രമാണിത്. താര ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിൽ കൂടി പെട്ടന്നൊന്നും ഇതാരുടെ ബാല്യകാലമാണെന്ന് കണ്ടുപിടിക്കാൻ സാധിക്കില്ല. ബ്ലസി സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ യുവനടൻ ശ്രീനാഥ് ഭാസിയുടെ ചിത്രമാണിത്.

22 ഫീമെയിൽ കോട്ടയം, ഉസ്ദാത് ഹോട്ടൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുവെങ്കിലും ശ്രീനാഥ് ഭാസി ഏറെ ശ്രദ്ധിക്കപ്പെട്ടത് 2012 ൽ ഇറങ്ങിയ ആഷിക് അബു സംവിധാനം ചെയ്ത ടാ തടിയ എന്ന ചിത്രത്തിലൂടെയാണ്.. തുടർന്ന് ഹണീ ബീ,കെഎൽ10,അനുരാഗകരിക്കിൻ വെള്ളം,ജേക്കബിന്റെ സ്വർഗരാജ്യം,ബിടെക്,കപ്പേള എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീനാഥ് നായകനായ ചട്ടമ്പി കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്