ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നവ്യ!! മുഖക്കുരുക്കളുള്ള ആ നാടന്‍ പെണ്‍കുട്ടിയെ എത്ര ഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്

സൈജു കുറുപ്പും നവ്യാ നായരും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ജാനകി ജാനേ. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധാനം. പ്രസ്സ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോണ്‍ട്രാക്ടര്‍ ഉണ്ണി മുകുന്ദന്റെയും…

സൈജു കുറുപ്പും നവ്യാ നായരും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ജാനകി ജാനേ. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധാനം. പ്രസ്സ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോണ്‍ട്രാക്ടര്‍ ഉണ്ണി മുകുന്ദന്റെയും കുടുംബ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രം പറയുന്നത്. പലതരം പേടികളുള്ളയാളാണ് ജാനകി.

ചിത്രത്തിനെ കുറിച്ച് ശ്രീരഞ്ജിനി കൊടപള്ളി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ജാനകിയെ മനോഹരമായി അവതരിപ്പിച്ച നവ്യയെ അഭിനന്ദിച്ചാണ് ശ്രീരഞ്ജിനിയുടെ പോസ്റ്റ്. താനും കുട്ടിക്കാലത്തിലൂടെ കടന്നുപോയ ഓര്‍മ്മകളും പങ്കുവച്ചിട്ടുണ്ട്.

പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലം…സ്‌കൂളില്‍ നിന്നും കുറച്ച് അകലെ ഉള്ള ഒരു വാടക വീട്ടില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്….കുറച്ച് ഇടവഴികളൊക്കെ കഴിഞ്ഞു വേണം നടന്നു സ്‌കൂളില്‍ എത്താന്‍… മിക്കവാറും ആരെങ്കിലും കൂട്ടുകാരൊക്കെയുമായാണ് ആണ് സ്‌കൂളില്‍ പോകുന്നത്…..

അങ്ങനെ നടന്ന് വരുന്ന ഇടവഴിയുടെ അരുകില്‍ കുറച്ച് മണ്ണ് പൊന്തി നില്‍ക്കുന്ന ഒരു ഭാഗം ഉണ്ട്… ചേട്ടന്റെ കൂടെ പോകുന്ന സമയത്തെല്ലാം ആ സ്ഥലം എത്തുമ്പോള്‍ എന്നും ഏതോ ഒരാളെ അവിടെ അടക്കം ചെയ്ത കഥ പറയും.. കഥ പറഞ്ഞു പേടിപ്പിക്കാന്‍ ചേട്ടന്‍ പണ്ടേ മിടുക്കന്‍ ആണ്…??പേടിച്ചിട്ടാണെങ്കിലും ഒരു നോട്ടം അങ്ങോട്ട് നോക്കി ഞാന്‍ വേഗം നടക്കും……

എന്നാല്‍ എന്റെ ക്ലാസ്സ് നേരത്തെ വിടുന്ന ചില ദിവസങ്ങളില്‍…സ്‌കൂളില്‍ നിന്ന് ഇറങ്ങുന്നത് തന്നെ ആ സ്ഥലം എത്തുന്നത് ഓര്‍ത്തു പേടിച്ചു പേടിച്ചാണ്… നടന്നു അവിടെ എത്തുമ്പോള്‍ പിന്നേ തിരിഞ്ഞു നോക്കാതെ ഒരു ഓട്ടമാണ്! ഓടുമ്പോള്‍ പുറകെ ആരോ ഓടുന്നത് പോലെ ഉള്ള തോന്നല്‍ വീണ്ടും എന്റെ വേഗത കൂട്ടും… ( പ്രകാശ വേഗം ഒന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല എന്നതാണ് സത്യം ) ആ ഓട്ടം അവസാനിക്കുന്നത് വീട്ടു മുറ്റത്താണ്….!

അങ്ങനെ ഒറ്റക്കുള്ള എത്ര എത്ര ഓട്ടങ്ങള്‍..!
പിന്നേ വളര്‍ന്നു വലുതായി Wisdom teeth ഒക്കെ വന്നു കഴിഞ്ഞപ്പോള്‍… (സത്യത്തില്‍ ഇപ്പോഴും വന്നുകൊണ്ടേ ഇരിക്കുകയാണ്…ചില്ലറ വേദനയല്ല ) പേടിക്ക് ചെറിയ ആക്കം ഉണ്ട്..എന്നാലും എന്താണോ എന്തോ ഇരുട്ട് ഇന്നും ഒരു അസ്‌കിത ആണ്… അത് കൊണ്ട് തന്നെ ഒറ്റക്ക് ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ഫ്‌ലാറ്റില്‍ നില്‍ക്കേണ്ട അവസ്ഥ വന്നാല്‍….ഫുള്‍ ലൈറ്റും ഇട്ട് പകലാക്കി മാറ്റിയാണ് ഞാന്‍ ഇന്നും ഉറങ്ങാറ്…!??
NB : ജാനകി ജാനേ..?
My Dearest Navya Nair. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍?? കുഞ്ഞ് കുഞ്ഞ് മുഖക്കുരുക്കളുള്ള സുന്ദരിയായ,നിഷ്‌കളങ്കയായ ആ നാടന്‍ പെണ്‍കുട്ടിയെ എത്ര ഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്…!ശരിക്കും നോക്കിയിരുന്നുപോയി… ?… ഒരുപാട് സ്‌നേഹം…?