ഇത് നിന്റെ തന്തയാണോ, ചോദിച്ചവന്റെ വാ അടപ്പിച്ച് ശ്രീനിഷ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത് നിന്റെ തന്തയാണോ, ചോദിച്ചവന്റെ വാ അടപ്പിച്ച് ശ്രീനിഷ്!

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ശ്രീനിഷ്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം ശ്രീനിഷ് പങ്കുവെച്ച ഒരു ചിത്രത്തിന് വന്ന മോശം കമെന്റും അതിനു താരം നൽകിയ മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പ്രതിമയ്ക്ക് ഒപ്പമുള്ള ചിത്രം ആണ് ശ്രീനിഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആളെ മനസ്സിലായോ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിന് ആണ് മോശം കമെന്റ് ലഭിച്ചത്. ഇത് നിന്റെ തന്ത ആണോ എന്നാണ് ഒരാൾ ചിത്രത്തിന് നൽകിയ കമെന്റ്. എന്നാൽ  ഇതിനു മറുപടി നൽകാൻ ശ്രീനിഷും മറന്നില്ല. ”അല്ല ബ്രോ…താങ്കളുടെ അമ്മയോട് ചോദിക്കു പറയും ഇതാരാണ് എന്ന്..” ആണ് താരം നൽകിയ മറുപടി. എന്നാൽ ശ്രീനിഷ് മറുപടി പറഞ്ഞതോടെ വീണ്ടും മറുപടിയുമായി എത്തി കമെന്റ് ചെയ്തവൻ.

‘ഇപ്പോഴെങ്കിലും ഒരു മറുപടി തന്നല്ലോ, ഞാൻ നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ്’ എന്നാണ് അയാൾ ശ്രീനിഷിന്റെ മറുപടിയോട് പ്രതികരിച്ചത്. തന്തയ്ക്ക് പറഞ്ഞിട്ടാണോ ആരാധകൻ ആണെന്ന് പറയുന്നത്, ഇത് എവിടുത്തെ ആരാധന ആണെന്നാണ് ഇതിനു മറ്റുള്ളവർ പറയുന്ന മറുപടികൾ. എന്തായാലും ഈ ചോദ്യവും അതിനു ശ്രീനിഷ് നൽകിയ മറുപടിയുമെല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

ശ്രീനിഷിന്റെയും പേർളിയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപ്പര്യം ആണ്. അടുത്തിടെയാണ് ഇരുവർക്കും ഒരു മകൾ പിറന്നത്. നില ശ്രീനിഷ് എന്നാണു തങ്ങളുടെ ആദ്യത്തെ കണ്മണിക്ക് ഇരുവരും പേര് ഇട്ടിരിക്കുന്നത്. മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ഇരുവരും എത്താറുമുണ്ട്.

Join Our WhatsApp Group

Trending

To Top
Don`t copy text!