പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; പത്താംക്ലാസ് വിദ്യാര്‍ത്ഥി വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങി മരിച്ചു

പണ്ടത്തെ കാലമല്ല, കുട്ടികളൊക്കെ ഇപ്പോള്‍ വല്യ നിര്‍ബന്ധ ബുദ്ധിക്കാരാണ്. അതിന് കാരണം മാതാ പിതാക്കളും. കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങള്‍ കൃത്യമായ സമയങ്ങളില്‍ പറഞ്ഞു കൊടുക്കാത്തതിന്റെയും പറയുന്നതെല്ലാം അപ്പപ്പോള്‍ സാധിച്ചു കൊടുക്കുന്നതിന്റെയും ഫലം വളരെ…

പണ്ടത്തെ കാലമല്ല, കുട്ടികളൊക്കെ ഇപ്പോള്‍ വല്യ നിര്‍ബന്ധ ബുദ്ധിക്കാരാണ്. അതിന് കാരണം മാതാ പിതാക്കളും. കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങള്‍ കൃത്യമായ സമയങ്ങളില്‍ പറഞ്ഞു കൊടുക്കാത്തതിന്റെയും പറയുന്നതെല്ലാം അപ്പപ്പോള്‍ സാധിച്ചു കൊടുക്കുന്നതിന്റെയും ഫലം വളരെ വലുതാണ്.

ഇപ്പോഴിതാ പബ്ജി കളിക്കാന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ ജീവനൊടുക്കിയ പത്താംക്ലാസ്സുകാരന്റെ വാര്‍ത്തയാണ് പുറത്തു വരുന്നത്. അതും കേരളത്തില്‍ തന്നെ. പാലക്കാട് അട്ടപ്പാടി സ്വദേശിയാണ് ഇത്തരത്തില്‍ വെറും ഒരു മൊബൈല്‍ ഫോണിന്റെ പേരില്‍ ജീവിനൊടുക്കിയിരിക്കുന്നത്. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകന്‍ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങിമരിച്ചത്.

അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. എസ് എസ് എല്‍ സി പരീക്ഷാഫലം വരാനിരിക്കെയാണ് സംഭവം. നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടര്‍ന്ന് അഭിജിത്തിനെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു.

വീട്ടിലെ സാഹചര്യങ്ങള്‍ അറിയിക്കാതെ സ്‌നേഹത്തില്‍ പൊതിഞ്ഞ് വളര്‍ത്തുപ്പെടുന്ന കുട്ടികളുള്ള ഈ ലോകത്ത് ഇത്തരം വാര്‍ത്തകള്‍ സര്‍വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികളൊക്കെ മൊബൈല്‍ ഫോണുകള്‍ക്കും ഗെയിമുകള്‍ക്കും അടിമകളായി ക്കൊണ്ടിരിക്കുകയാണ്. ചോദിക്കുന്നത് കിട്ടിയില്ലെങ്കില്‍ അപ്പോള്‍ ജീവനൊടുക്കുക എന്നതിലേയ്ക്കാണ് ആദ്യ ചിന്ത. അതിന്റെ ഫലമോ വീട്ടുകാര്‍ക്കുണ്ടാകുന്ന നിത്യ ദുഖവും.

ഇത്തരത്തില്‍ നിരവധി ജീവനുകളാണ് മൊബൈല്‍ ഫോണിന്റെയും ഗെയിമുകളുടെയും പേരില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇനിയെങ്കിലും തിരിക്കിന്റെ ലോകത്ത് കഴിയുന്ന മാതാ പിതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

പാകിസ്ഥാനില്‍ പബ്ജി ഗെയിമിന് അടിമപ്പെട്ട കൗമാരക്കാരന്‍ തന്റെ നാല് കുടുംബാംഗങ്ങളെ കൊന്ന സംഭവം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ദിവസങ്ങളോളം ഓണ്‍ ലൈനില്‍ ഗെയിം കളിച്ച ശേഷം അതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് താന്‍ കുടുംബാംഗങ്ങളെ കൊന്നതെന്നായിരുന്നു 18 കാരന്റെ മറുപടി.