മഹാവീര്യറിന്റെ വിജയം ആഘോഷിച്ച് നിവിനും കൂട്ടരും..!!

നിവിന്‍ പോളി- എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടില്‍ പുതുതായി പുറത്ത് വന്ന സിനിമയാണ് മഹാവീര്യര്‍. പ്രഖ്യാപനം മുതല്‍ പ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തിയ സിനിമ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ സിനിമയുടെ വിജയം ആഘോഷിക്കുകയാണ് നിവിന്‍ പോളി അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍. ഫേസ്ബുക്കിലൂടെ ആഘോഷത്തിന്റെ ഫോട്ടോകള്‍ നടന്‍ പങ്കുവെച്ചിട്ടുണ്ട്.

സിനിമയുടെ ആദ്യദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് മഹാവീര്യര്‍ നേടുന്നത്. നിങ്ങള്‍ മഹാവീര്യര്‍ എന്ന സിനിമയോട് കാണിച്ച് സ്‌നേഹത്തിന് നന്ദി എന്ന് കുറിച്ചാണ് നിവിന്‍ പോളി ഫോട്ടോകള്‍ പങ്കുവെച്ചത്. മുന്നോട്ടുള്ള ദിനങ്ങളില്‍ സിനിമ കൂടുതല്‍ വിജയം ആകട്ടെ എന്നാണ് ആരാധകരും കമന്റുകളായി പങ്കുവെയ്ക്കുന്നത്. നിങ്ങള്‍ ഞങ്ങളുടെ ഈ ദിനം അവിസ്മരണീയമാക്കി എന്നും താരം തന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ കുറിച്ചു, ടൈം ട്രാവലും ഫാന്റസിയുമൊക്കെ ചേര്‍ന്ന ഒരു ചിത്രമായിരുന്നു മഹാവീര്യര്‍.

പ്രഖ്യാപനത്തിന് ശേഷം സിനിമയുടേതായി പുറത്ത് വന്ന പോസ്റ്ററുകള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. നിവിന്‍ പോളിയും ആസിഫ് അലിയും ആണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിയിരുന്നത്. പ്രമുഖ എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് മഹാവീര്യര്‍ എബ്രിഡ് ഷൈന്‍ ഒരുക്കിയരുന്നത്. മലയാള സിനിമയില്‍ ഇന്നേ വരെ നടത്താത്ത മറ്റൊരു പരീക്ഷണം ആയിരുന്നു ഈ സിനിമ. പരീക്ഷണം വിജയിച്ചു എന്ന് തന്നെയാണ് സിനിമ കണ്ട് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിവിനും ആസിഫിനും പുറമെ മലയാള സിനിമാ രംഗത്ത് വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണപ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Previous articleതായ്‌ലാന്‍ഡില്‍ അവധി ആഘോഷം! കൂടുതല്‍ ഫോട്ടോകള്‍ പങ്കുവെച്ച് സാനിയ!
Next article‘മഹാവീര്യര്‍’ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ ഒരു സാധ്യതയുമില്ല..! പക്ഷേ..! ശ്രദ്ധ നേടി കുറിപ്പ്