സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ചു- വെളിപ്പെടുത്തലുമായി സുധീര്‍

നിരവധി സിനിമകളില്‍ വില്ലന്‍ വേഷം ചെയ്ത് ശ്രദ്ധേയനായ താരമാണ് സുധീര്‍ സുധി. ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് സുധീറും ഭാര്യയും ജീവതത്തിലെ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സുധീറിന്റെ ഭാര്യ പ്രിയ…

നിരവധി സിനിമകളില്‍ വില്ലന്‍ വേഷം ചെയ്ത് ശ്രദ്ധേയനായ താരമാണ് സുധീര്‍ സുധി. ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് സുധീറും ഭാര്യയും ജീവതത്തിലെ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സുധീറിന്റെ ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തുവെന്നാണ് ആ വെളിപ്പെടുത്തല്‍.

ഏറെക്കാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നും കുട്ടികള്‍ ഉണ്ടാകാന്‍ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നല്‍കാന്‍ തയാറായെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. ഇതുകേട്ട സുധീര്‍, എന്നാല്‍ ഇവര്‍ക്കൊരു കുഞ്ഞിനെ നമുക്ക് കൊടുത്താലോ എന്നു ഭാര്യയോടു ചോദിച്ചു. ഇതുകേട്ടുകൊണ്ടിരുന്ന സുഹൃത്തിന്റെ ഭാര്യ പൊട്ടിക്കരയുകയായിരുന്നു. ആരും സമ്മതിക്കാതിരുന്ന ഇക്കാര്യം സുധീറിനോടു ചോദിക്കുക എന്നുള്ളതായിരുന്നു അവരുടെ വരവിന്റെ ഉദ്ദേശ്യം. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നല്‍കില്ല എന്നിരിക്കെ സുധീറും പ്രിയയും അതിനു സമ്മതിച്ചു. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങള്‍ കണ്ടതെന്നും അവര്‍ പറഞ്ഞു.

പ്രിയ ദാനം ചെയ്ത അണ്ഡത്തില്‍ ഉണ്ടായത് ഒരു പെണ്‍കുട്ടി ആയിരുന്നു. എന്നാല്‍ പിന്നീടു സംഭവിച്ചത് വലിയൊരു ചതിയായിരുന്നെന്ന് സുധീര്‍ പറഞ്ഞു. കുട്ടി ഉണ്ടായതിനു ശേഷം സുധീര്‍-പ്രിയ ദമ്പതികളുമായുള്ള എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു. വാട്‌സാപിലും ഫെയ്‌സ്ബുക്കിലും അടക്കം താരത്തെ ബ്ലോക്ക് ചെയ്ത് അവര്‍ എവിടെയോ മറഞ്ഞു. ഇനി തമ്മില്‍ ഒരു ബന്ധവും വേണ്ട എന്ന് അറിയിക്കുകയും ചെയ്തു.

പത്തുവയസ്സായ ആ കുട്ടിയുടെ ഫോട്ടോ മാത്രമേ സുധീറും പ്രിയയും ഇതുവരെ കണ്ടിട്ടുള്ളൂ. കുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ച് കുട്ടിയെ കാണാന്‍ ശ്രമിക്കുകയോ പേരുവിവരങ്ങള്‍ ആരോടും പറയുകയോ ചെയ്തിട്ടില്ല. അവര്‍ ചതി ചെയ്തെങ്കിലും തങ്ങള്‍ അതൊന്നും കണക്കാക്കുന്നില്ലെന്നും ഒരു പുണ്യപ്രവൃത്തി ചെയ്തതുകൊണ്ടാണ് മാരകരോഗം വന്നിട്ടും ജീവിതത്തിലേക്കു തിരിച്ചു വരാന്‍ കഴിഞ്ഞതെന്നും സുധീര്‍ വെളിപ്പെടുത്തി. കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന താരം രോഗം ഭേദമായി സിനിമയിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. അതേസമയം ഇവരുടെ ഈ പുണ്യ പ്രവര്‍ത്തിക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.