ജൂഹിയുമായുള്ള പ്രണയം കണ്ട് മകന്‍ പൊട്ടിക്കരഞ്ഞു, വെളിപ്പെടുത്തലുമായി സണ്ണി ഡിയോള്‍

  ജൂഹി ചൗളയുമായി പ്രണയരംഗത്തില്‍ അഭിനയിക്കുന്നത് കണ്ട് തന്റെ മകന്‍ നിര്‍ത്താതെ കരയുകയായിരുന്നുവെന്ന് വെളിപ്പെടുത്തി സണ്ണി ഡിയോള്‍. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സണ്ണിയുടെ വെളിപ്പെടുത്തല്‍. എന്തായാലും സണ്ണി ഡിയോളിന്റെ വെളിപ്പടുത്തല്‍ നിമിഷ…

 

ജൂഹി ചൗളയുമായി പ്രണയരംഗത്തില്‍ അഭിനയിക്കുന്നത് കണ്ട് തന്റെ മകന്‍ നിര്‍ത്താതെ കരയുകയായിരുന്നുവെന്ന് വെളിപ്പെടുത്തി സണ്ണി ഡിയോള്‍. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സണ്ണിയുടെ വെളിപ്പെടുത്തല്‍. എന്തായാലും സണ്ണി ഡിയോളിന്റെ വെളിപ്പടുത്തല്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. രസകരമായി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. വെളിപ്പെടുത്തലിനു ശേഷം ‘ഡര്‍’ എന്ന ചിത്രത്തിലെ പ്രണയഗാനം യൂട്യൂബില്‍ തിരയുന്നവരുടെ എണ്ണവും കുറവല്ല.

സണ്ണിഡിയോളിന്റെ വാക്കുകള്‍– ഡര്‍ എന്ന ചിത്രത്തിലെ ഗാനരംഗത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം മകന്‍ കരണ്‍ സെറ്റിലുണ്ടായിരുന്നു. അന്ന് ലൊക്കേഷനിലുണ്ടായിരുന്ന കരണ്‍ എന്റെ ബന്ധുവിന്റെ കയ്യിലിരുന്ന് എന്നെ നോക്കുകയായിരുന്നു. നടി ജൂഹി ചൗളയുമായുള്ള പ്രണയരംഗമാണ് അന്ന് എനിക്ക് അഭിനയിക്കേണ്ടിയിരുന്നത്. ഗാനരംഗത്തില്‍ ജൂഹിയെ ഞാന്‍ കെട്ടിപ്പിടിക്കുന്നതു കണ്ട് കരണ്‍ നിര്‍ത്താതെ വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു.