ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ ആകുവാൻ ആയിരുന്നു എനിക്ക് ആഗ്രഹം !! പക്ഷെ അത് നടക്കാതെ പോയി, കാരണം വ്യക്തമാക്കി സുപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് സുപ്രിയയും  പൃഥ്വിരാജും. പൃഥ്വിയുടെ ഒപ്പം നിന്ന് പൃഥ്വിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുകയാണ് സുപ്രിയ. മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയി മാറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്, മാധ്യമ പ്രവർത്തക ആയിരുന്നു…

supriya-interview

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് സുപ്രിയയും  പൃഥ്വിരാജും. പൃഥ്വിയുടെ ഒപ്പം നിന്ന് പൃഥ്വിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുകയാണ് സുപ്രിയ. മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയി മാറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്, മാധ്യമ പ്രവർത്തക ആയിരുന്നു സുപ്രിയ വിവാഹ ശേഷം തൻറെ ജോലി ഉപേക്ഷിക്കുകയായിരുന്നു.  നല്ല സ്റ്റോറികൾ വരുമ്പോൾ ഇപ്പോളും ബി.ബി.സി യ്ക്ക് ഫ്രീലാൻസായി സ്റ്റോറിസ് എഴുതി കൊടുക്കാറുണ്ടെന്ന് സുപ്രിയ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി.  ഇപ്പോൾ സുപ്രിയ ഒരു നിർമ്മാതാവ് ആണ്. രണ്ടും ഒരേ രീതിയിലുള്ള ജോലി ആണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്ന് സുപ്രിയ പറയുന്നു.

supriya with prithwiraj

ജേർണലിസത്തിലെ പരിചയം സിനിമയിൽ തന്നെ ഏറെ സഹായിക്കുന്നുണ്ടെന്നു സുപ്രിയ പറയുന്നു. ഒരു ഐ. എ. എസ് ക്കാരി ആവണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് സുപ്രിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.  തനിക്ക് തന്റേതായ ഒരു കാഴ്ചപ്പാട് ഉണ്ട് എന്നാൽ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥ ആയാൽ ആയാൽ അത് നടക്കില്ല. എന്നാൽ ഒരു ജേര്ണലിസ്റ്റിനു അത് സാധിക്കും എന്തും എപ്പോൾ വേണമെങ്കിലും പറയാം എന്ന് സുപ്രിയ കൂട്ടിച്ചേർക്കുന്നു. ആരുടെ എടുത്തും എന്തും ചോദിക്കാനുള്ള ലൈസൻസ് കൂടി ഉണ്ടെന്നും അതൊരു വലിയ കാര്യമല്ലേ എന്ന് ചോദിക്കുകയുണ്ടായി.

prithwiraj with supriya

സുപ്രിയയുടെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീ അമ്മയാണെന്നും തന്റെ സ്വപ്‍നങ്ങൾ എന്താണെന്ന് മനസിലാക്കി കൂടെ നിന്നവരാണ് തന്റെ അച്ഛനും അമ്മയും എന്ന് സുപ്രിയ കൂട്ടിച്ചേർത്തു.  ഇന്ന് മലയാളത്തിലെ മുൻ നിരയിൽ നിൽക്കുന്ന സംവിധായകരിൽ ഒരാളാണ് ഇപ്പോൾ സുപ്രിയ.