പത്താംക്ലാസ്സിലെ പത്തരമാറ്റുള്ളൊരു ഓര്‍മ്മ..! ഈ നടിയെ മനസ്സിലായോ?

പ്രിയ താരങ്ങളുടെ മുന്‍കാല ചിത്രങ്ങളും കുട്ടിക്കാല ഓര്‍മ്മകളും എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വീണ്ടും മലയാളത്തിന്റെ മറ്റൊരു പ്രിയ താരത്തിന്റെ മുന്‍കാല ഫോട്ടോയാണ് വൈറലായി മാറുന്നത്. താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ചിത്രം പുറത്ത് വിട്ടത്. ആരാണ് ഈ നടി എന്നല്ലേ.. മറ്റാരുമല്ല പ്രേക്ഷകരുടെ സ്വന്തം സുരഭി ലക്ഷ്മി തന്നെയാണ് ഇത്. സീരിയലുകളിലൂടെ സിനിമയില്‍ എത്തി ചെറിയ വേഷങ്ങളില്‍ തന്നെ തന്റെ മികവ് തെളിയിച്ച താരം പിന്നീട് മുന്‍നിര നായികമാരുടെ നിരയിലേക്ക് തന്നെ എത്തുകയായിരുന്നു.

ദേശീയ അവാര്‍ഡ് വരെ താരത്തിന് ലഭിച്ച ബഹുമതികളുടെ ലിസ്റ്റില്‍ ഉണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കില്‍ തന്റെ മുന്‍കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരഭി. പത്താംക്ലാസില്‍ പഠിക്കുമ്പോഴുള്ള ഫോട്ടോയാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. പത്താംക്ലാസ്സിലെ പത്തരമാറ്റുള്ളൊരു ഓര്‍മ്മ എന്നാണ് ഫോട്ടോ പങ്കുവെച്ച് നടി കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലടക്കം താരം ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് സുരഭി.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നൃത്ത കലയിലാണ് താരം ഉപരിപഠനം പൂര്‍ത്തിയാക്കിയത്. എം.80 മൂസ എന്ന സീരിയലാണ് താരത്തെ പ്രശസ്തയാക്കിയത്. സീരിയലിലെ പാത്തു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. നാടക കലയിലും താരം തന്റെ കഴിവ് തെളിയിച്ചതാണ്.

പിന്നീട് ബൈദിപീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് സുരഭി സിനിമാ രംഗത്തേക്ക് എത്തുന്നത്. പത്മ എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ അനൂപ് മേനോന്റെ ഭാര്യയുടെ കഥാപാത്രത്തിലാണ് സുരഭി എത്തിയത്.

Previous articleഅപൂര്‍വ്വ ചിത്രം! സുരേഷ് ഗോപിക്കും ഗോകുലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലെന
Next articleസിദ്ധാര്‍ത്ഥ് ഭരതന്റെ ‘ചതുരം’ എത്തുന്നു.. റിലീസ് ഉടന്‍!!