തൃശ്ശൂർ എടുത്തവർ എന്താണ് അവിടെ ചെയ്തത്, സുരേഷ് ഗോപി

നടനായും രാഷ്ട്രീയകാരനായും തന്റെ കഴിവ് തെളിയിച്ച സുരേഷ് ഗോപിക്ക് തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് പരിഹാസങ്ങളും ട്രോളുകളും എല്ലാം നേരിടേണ്ടി വന്നിരുന്നു. സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെ എല്ലാവര്ക്കും…

നടനായും രാഷ്ട്രീയകാരനായും തന്റെ കഴിവ് തെളിയിച്ച സുരേഷ് ഗോപിക്ക് തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് പരിഹാസങ്ങളും ട്രോളുകളും എല്ലാം നേരിടേണ്ടി വന്നിരുന്നു. സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെ എല്ലാവര്ക്കും ഇഷ്ട്ടമാണെങ്കിലും സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെ വെറുക്കുന്നവർ ഒരുപാട് ആണ്. താരത്തിന്റെ രാഷ്ട്രീയം തന്നെയാണ് അതിന്റെ കാരണവും. കഴിഞ്ഞ ഇലക്ഷൻ പ്രചാരണത്തിനിടയിൽ സുരേഷ് ഗോപി തൃശ്ശൂരിനെ കുറിച്ച് പ്രസംഗിച്ചത് വലിയ വാർത്ത ആയിരുന്നു. തൃശൂർ ഞാൻ അങ്ങ് എടുക്കുവാ എന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ വാക്കുകൾ പിന്നീട് വളരെ ട്രോളുകൾ ഉണ്ടാകാൻ കാരണമായിരുന്നു.

തൃശ്ശൂരിൽ മത്സരിക്കാൻ നിന്ന് പരാജയപ്പെട്ടപ്പോൾ ആണ് സുരേഷ് ഗോപിയുടെ ഈ വാക്കുകൾ വെച്ച്  ട്രോളുകൾ ഉണ്ടാകുന്നത്. ഇന്നും പലരും സുരേഷ് ഗോപിയുടെ ആ ഡയലോഗിന് കളിയാക്കിക്കൊണ്ട് എത്താറുണ്ട്. എന്നാൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി സുരേഷ് ഗോപി ദുബായിൽ വെച്ച് പ്രസ് മീറ്റിനിടയിൽ വീണ്ടും തൃശ്ശൂരിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട കാര്യം ഒന്നുമില്ല എനിക്ക്. തൃശ്ശൂർ തരില്ല എന്നൊക്കെ പലരും പറയുന്നത് കേട്ട്. എന്നാൽ തൃശൂർ എടുത്തവർ എന്താണ് ഇത് വരെ തൃശൂരിന് വേണ്ടി ചെയ്തത് എന്ന് കൂടി പറയണം.

തൃശ്ശൂർ തനിക്ക് തന്നു കഴിഞ്ഞാൽ തീർച്ചയായും വ്യത്യസ്തത എന്താണെന്ന് ഞാൻ ജനങ്ങൾക്ക് കാണിച്ച് തരും. ഈ തവണ എങ്കിലും ഒരു വോട്ടിന്റെ പൂരിപക്ഷത്തിൽ എങ്കിലും തനിക്ക് തൃശ്ശൂർ ലഭിക്കാൻ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ഒരിക്കലും തട്ടിപ്പറിച്ച് എടുക്കാൻ അല്ല ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ ഒന്നും ആരിൽ നിന്നും തട്ടിപ്പറിച്ച് എടുക്കുന്ന സ്വഭാവക്കാരനും അല്ല ഞാൻ. ഈ തവണ ഒരു വോട്ടിനെങ്കിലും ജയിപ്പിക്കണേ എന്നാണു എനിക്ക് ജനങ്ങളോട് പറയാനുള്ളത്. ഞങ്ങൾ കാണിച്ച് തരാം വ്യത്യസ്തത എന്താണെന്ന് എന്നും സുരേഷ് ഗോപി പറയുന്നു.