മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ പ്രതികരിക്കാതെ സുരേഷ് ഗോപി! - മലയാളം ന്യൂസ് പോർട്ടൽ
Film News

മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ പ്രതികരിക്കാതെ സുരേഷ് ഗോപി!

Suresh Gopi faces media

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സുരേഷ് ഗോപി. മലയാളികളുടെ അഭിമാനം കൂടിയാണ് സുരേഷ് ഗോപി. അഭിനേതാവ് എന്നതിലുപരി നല്ലൊരു അച്ഛനും, കുടുംബസ്ഥനും, മനുഷ്യ സ്നേഹിയും ഒക്കെയാണ് താൻ എന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. ദുരിതത്തിൽ പെട്ട് പോകുന്നവർക്ക് ജാതിയോ മതമോ നോക്കാതെ സഹയിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. നിരവധി പേർക്കാണ് സുരേഷ് ഗോപി സഹായങ്ങൾ ചെയ്തിരിക്കുന്നത്, അദ്ദേഹത്തിന്റെ കാരുണ്യം മൂലം ജീവിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ തന്നെ. താരം രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ഒരുപാട് പേർക്ക് അത് സഹായമായിരുന്നു. കാരണം നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിവും മനസ്സും ഉള്ള താരം ജനങ്ങൾക് വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്യുമെന്ന് ജനങ്ങൾക്ക് ഉറപ്പായിരുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ തെറ്റിക്കാതെയാണ് സുരേഷ് ഗോപി ഇത് വരെ പ്രവർത്തിച്ചതും.

Suresh gopi latest news

Suresh gopi latest news

ഇത്തവണയും തൃശ്ശൂരിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് താരം. കഴിഞ്ഞ തവണ മത്സരിച്ച് പരാചയപെട്ട അതെ സ്ഥലത്ത് തന്നെയാണ് ഈ തവണയും മത്സരിയ്ക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താരം നടത്തിയ ചില പ്രസ്ഥാവനകൾ വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട സുരേഷ് ഗോപിയോട് മാധ്യമ പ്രവർത്തകർ കുറച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ആ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാതെ കൈകൂപ്പി നന്ദി എന്ന് മാത്രമാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.

‘നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ’ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് ദിവസങ്ങളായി അദ്ദേഹം നടത്തിയ വിമർശനങ്ങളും പരാമർശങ്ങളും മറ്റൊരു തലത്തിൽ വളച്ചൊടിക്കുകയും അതൊക്കെ വിമർശനങ്ങൾക്ക് വഴി തെളിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് താരം ഇത്തരത്തിൽ ഒരു മറുപടി മാധ്യമങ്ങൾക്ക് നൽകിയത്.

Trending

To Top
Don`t copy text!