സുരേഷ് ഗോപി നായകനായ ‘വരാഹ൦ ‘ ചിത്രത്തിന്റെ  ചിത്രീകരണം പൂർത്തീകരിച്ചു 

സംവിധായകൻ സനൽ വി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി നായകനായ വരാഹം സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു, ഒറ്റപ്പാലത്തു വെച്ച് ഫെബ്രുവരി 14  നെ ആണ് പൂർത്തീകരിച്ചത്, അങ്കമാലി, കൊച്ചി എന്നിവിടങ്ങൾ ആയിരുന്നു ചിത്രത്തിന്റെ മറ്റു…

സംവിധായകൻ സനൽ വി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി നായകനായ വരാഹം സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു, ഒറ്റപ്പാലത്തു വെച്ച് ഫെബ്രുവരി 14  നെ ആണ് പൂർത്തീകരിച്ചത്, അങ്കമാലി, കൊച്ചി എന്നിവിടങ്ങൾ ആയിരുന്നു ചിത്രത്തിന്റെ മറ്റു ചിത്രീകരണങ്ങൾ നടന്നിരുന്നത്, പാലക്കാട്ടും ഒറ്റപ്പാലത്തുമായി നടന്ന സിനിമയുടെ ലാസ്റ്റ് ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തീകരിച്ചത്, മാവെറിക്ക മൂവീസ് പ്രൈവറ്റ് ലിമിറ്റഡും, സഞ്ജയൻ പടിയൂർ എന്റർടൈൻമെന്റ് എന്നി ബാനറുകളിൽ വിനീത് ജയൻ, സഞ്ചയൻ പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്

ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് നടൻ സുരേഷ് ഗോപിയാണ്, നടനെ കൂടാതെ ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറൻ മൂട്, നവ്യ നായർ ഗൗതം മേനോൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപികുന്നു,

ഇവരെ കൂടാതെ സന്തോഷ് കീഴാറ്റൂർ, ഇന്ദ്രൻസ്, ശ്രീജിത്ത് രവി, ഷാജു, സരയൂ, അനില നായർ, സാദിഖ്, എന്നിവരെ കൂടാതെ ചില പുതുമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു, ജിത്തു കെ ജയന്റെ കഥയിൽ മനുസി  കുമാർ ആണ്  സംഗീതം നിർവഹിക്കുന്നത്