തമിഴ് സിനിമയെക്കുറിച്ച് ജയമോഹന്‍ ഇങ്ങനെ പറയുമോ, പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയില്‍ കൊണ്ടിടും- സുരേഷ് കുമാര്‍

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെ അധിക്ഷേപിച്ചുള്ള എഴുത്തുകാരന്‍ ജയമോഹന്റെ വിമര്‍ശനം വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് ജയമോഹനെ വിമര്‍ശിച്ച് എത്തുന്നത്. ഇപ്പോഴിതാ പ്രശസത് നിര്‍മ്മാതാവ് സുരേഷ് കുമാറും ജയമോഹന്റെ വിമര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ജയമോഹന്റെ…

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെ അധിക്ഷേപിച്ചുള്ള എഴുത്തുകാരന്‍ ജയമോഹന്റെ വിമര്‍ശനം വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് ജയമോഹനെ വിമര്‍ശിച്ച് എത്തുന്നത്. ഇപ്പോഴിതാ പ്രശസത് നിര്‍മ്മാതാവ് സുരേഷ് കുമാറും ജയമോഹന്റെ വിമര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ജയമോഹന്റെ വിമര്‍ശനം സംഘപരിവാറിന്റെ തലയില്‍ വയ്ക്കേണ്ടെന്നും സംഘപരിവാറിന്റെ അഭിപ്രായമല്ല അതെന്നും സുരേഷ് കുമാര്‍ പറയുന്നു. ഒന്നോ രണ്ടോ മലയാള സിനിമകള്‍ ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിലയിരുത്താന്‍ അര്‍ഹതയില്ല. തമിഴ് സിനിമയെക്കുറിച്ച് ജയമോഹന്‍ ഇങ്ങനെ പറയുമോയെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു. തമിഴ് സിനിമയിലാകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയില്‍ കൊണ്ടിടുമെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.

‘മഞ്ഞുമ്മല്‍ ബോയ്സ് കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്‍ ചിത്രത്തിനെ രൂക്ഷമായി വിമര്‍ശിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും പല മലയാള സിനിമകളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നുമായിരുന്നു ആരോപണം.