ഇതാരാ താരാദാസോ? ലക്ഷ്മിയുടെയും മിഥുന്റെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍

നടനായും അവതാരകനായും ആരാധക മനസ്സില്‍ ഇടംപിടിച്ച താരമാണ് മിഥുന്‍ രമേശ്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവതാരകനായ മിഥുനെയാണ് ആരാധകര്‍ക്ക് കൂടുതലിഷ്ടം. വ്യത്യസ്തമായ അവതരണ ശൈലിയാണ് മിഥുനെ ജനപ്രിയനാക്കിയത്. മിഥുന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. നടിയും…

നടനായും അവതാരകനായും ആരാധക മനസ്സില്‍ ഇടംപിടിച്ച താരമാണ് മിഥുന്‍ രമേശ്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവതാരകനായ മിഥുനെയാണ് ആരാധകര്‍ക്ക് കൂടുതലിഷ്ടം. വ്യത്യസ്തമായ അവതരണ ശൈലിയാണ് മിഥുനെ ജനപ്രിയനാക്കിയത്. മിഥുന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

നടിയും അവതാരകയുമായ ലക്ഷ്മിയാണ് മിഥുന്റെ ഭാര്യ. സോഷ്യല്‍മീഡിയാ താരവുമാണ് ലക്ഷ്മി. മകള്‍ തനുവും ഏറെ ആരാധകരുള്ളവരാണ്. സോഷ്യലിടത്ത് ലക്ഷ്മി സജീവമാണ്. എപ്പോഴും മിഥുനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും റീലുകളും ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. താരങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പാട്ടിന്റെ അകമ്പടിയോടെയാണ് ലക്ഷ്മി പങ്കിട്ടത്. പാട്ട് ഏതാണെന്ന് കണ്ടുപിടിയ്ക്കാന്‍ ലക്ഷ്മി പറയുന്നുണ്ട്. പക്ഷെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകലോകം. നിങ്ങളെ തന്നെ ഐഡന്റിഫൈ ചെയ്യാന്‍ പറ്റുന്നില്ല… പിന്നെയല്ലേ പാട്ട് എന്നാണ് കമന്റുകള്‍ നിറയുന്നത്. വീഡിയോ വന്നതോടെ മിഥുന്‍ എയറിലായിരിക്കുകയാണ്. തനി ഫ്രീക്കനായാണ് എന്‍ഗേജ്‌മെന്റിന് മിഥുന്‍ എത്തിയത്.