ഹൃദയത്തിലെന്നും നീ…എന്നുമെന്നും സ്‌നേഹിക്കുന്നു!!! സുശാന്തിന്റെ ജന്മദിനത്തില്‍ ഹൃദയം നിറച്ച് റിയയും ശ്വേതയും

അകാലത്തില്‍ വിട പറഞ്ഞ ബോളീവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കാമുകി റിയ ചക്രവര്‍ത്തിയും സഹോദരി ശ്വേതയും. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് റിയ സുശാന്തിന്റെ ചിത്രം ഹൃദയത്തിന്റെ ഇമോജിയ്‌ക്കൊപ്പം പങ്കുവച്ചത്.…

അകാലത്തില്‍ വിട പറഞ്ഞ ബോളീവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കാമുകി റിയ ചക്രവര്‍ത്തിയും സഹോദരി ശ്വേതയും. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് റിയ സുശാന്തിന്റെ ചിത്രം ഹൃദയത്തിന്റെ ഇമോജിയ്‌ക്കൊപ്പം പങ്കുവച്ചത്.

സുശാന്തിന്റെ 38ാം ജന്മദിനമാണ് ജനുവരി 21ന്. 2020 ജൂണ്‍ 14നാണ് സുശാന്ത് വിട പറഞ്ഞത്. ബാന്ദ്രയിലെ വസതിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ജയിലിലായിരുന്നു. അടുത്തിടെ റിയ ജയിലിലെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

സുശാന്തിന്റെ സഹോദരി ശ്വേത സിങ് കീര്‍ത്തിയും സഹോദരന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘എന്റെ സഹോദരന് ജന്മദിനാശംസകള്‍. നിന്നെ ഞാന്‍ എന്നുമെന്നു സ്‌നേഹിക്കുന്നു, അനന്തതയില്‍ നിന്ന് അനന്തതയിലേക്ക്. ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളില്‍ നിങ്ങള്‍ ഇന്നും ജീവിക്കുന്നു. നല്ലത് ചെയ്യുവാനും നല്ലവരാകാനും നിങ്ങള്‍ ആളുകള്‍ക്ക് പ്രചോദനമാകുന്നു. ഞങ്ങളുടെ വഴികാട്ടിയായ നക്ഷത്രം എല്ലായിപ്പോഴും പ്രകാശിക്കുകയും നേര്‍വഴി കാണിക്കുകയും ചെയ്യട്ടെ, എന്നും പറഞ്ഞാണ് ശ്വേതയുടെ പോസ്റ്റ്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബറില്‍ കാമുകിയായ റിയയെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്നു സംഘടിപ്പിക്കുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 28 ദിവസം ജയിലിലായിരുന്നു റിയ.