എന്റെ ഭഗവാന്‍ വീട്ടിലേക്ക് മടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം!!! സന്തോഷ നിമിഷത്തില്‍ ഉണ്ണി മുകുന്ദന്‍

രാജ്യത്തിന്റെ ശ്രദ്ധ ഒന്നടങ്കം അയോധ്യയിലേക്കാണ്. നാളെയാണ് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം. വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് സഫലമാകുന്ന സന്തോഷത്തിലാണ് ഭക്തലോകം. നടന്‍ ഉണ്ണി മുകുന്ദനും ആ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. തന്റെ ഭഗവാന്‍ വീട്ടിലേക്ക് തിരിച്ചുവരുന്ന നിമിഷം ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് ഉണ്ണി മുകുന്ദന്‍ സന്തോഷ നിമിഷത്തില്‍ കുറിച്ചത്.

എന്റെ ഭഗവാന്‍ വീട്ടിലേക്ക് മടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ എന്ന വസ്തുത, എന്റെ ഹൃദയത്തെ ജീവിതത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അനുഭവിപ്പിക്കുകയാണ്. എല്ലാവര്‍ക്കും ഐശ്വര്യം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ജയ്ശ്രീറാം, എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ വിളക്ക് കത്തിക്കണമെന്നും താരം ആഹ്വാനം ചെയ്തിരുന്നു. ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും നടന്‍ പറയുന്നു. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യമാണെന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

എല്ലാ വിശ്വാസികളും ഭവനങ്ങളില്‍ ദീപം തെളിയിക്കണമെന്ന് ഗായിക കെ.എസ് ചിത്രയും രംഗത്തുവന്നിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനം എല്ലാവരും രാമനാപം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ചിത്ര ആവശ്യപ്പെട്ടിരുന്നു.