മനം പോലെ മാംഗല്യം, മധുരം മധുരം മധുരിതമധുരം! ‘ആ ദിവസങ്ങൾ…’; സത്യം തുറന്ന് പറഞ്ഞ് സ്വാസിക വിജയ്

മിനിസ്ക്രീനിലൂടെ എത്തി ശക്തമായ കഥാപാത്രങ്ങളോടെ സിനിമയിലും തിളങ്ങിയ താരമാണ് സ്വാസിക. വിമർശനങ്ങൾക്കും ട്രോളുകൾക്കും കൃത്യമായി മറുപടി കൊടുത്ത് സ്വാസിക വാർത്തകളിൽ നിറയാറുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒട്ടും മടിയില്ലാത്ത താരമാണ് സ്വാസിക. താരത്തിന്റെ വിവാഹം…

മിനിസ്ക്രീനിലൂടെ എത്തി ശക്തമായ കഥാപാത്രങ്ങളോടെ സിനിമയിലും തിളങ്ങിയ താരമാണ് സ്വാസിക. വിമർശനങ്ങൾക്കും ട്രോളുകൾക്കും കൃത്യമായി മറുപടി കൊടുത്ത് സ്വാസിക വാർത്തകളിൽ നിറയാറുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒട്ടും മടിയില്ലാത്ത താരമാണ് സ്വാസിക. താരത്തിന്റെ വിവാഹം സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രതിശ്രുത വരനായ പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്നാണ് സ്വാസിക പറയുന്നത്.

പ്രേമും സ്വാസികയും ആദ്യം കണ്ടുമുട്ടുന്നത് സീരിയിൽ സെറ്റിലാണ്. പ്രേമിന്റെ ശബ്‍ദം ഒരുപാട് ഇഷ്ടപ്പെട്ടു. ഒരിക്കൽ ഒരു റൊമാന്റിംഗ് രംഗത്തിനിടെ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് പ്രേമിനോട് ചോദിക്കുകയായിരുന്നുവെന്ന് സ്വാസിക പറഞ്ഞു. ധൈര്യത്തോടെ ആ ഇഷ്‍ടം പറയാൻ എനിക്ക് മടിയായിരുന്നു. എന്നാൽ ഷെഡ്യൂൾ കഴിഞ്ഞ് തിരിച്ച് വരുന്ന സമയത്താണ് തനിക്കൊരു സന്ദേശം കിട്ടുന്നത്. ജീവിതത്തിലേക്ക് വന്നതിന് നന്ദി എന്നാണ് പ്രേം അയച്ചത്. പിന്നീട് ലൊക്കേഷനിൽ മനോഹരമായ റൊമാന്റിക് ദിനങ്ങൾ ആയിരുന്നുവെന്നും സ്വാസിക വെളിപ്പെടുത്തി.

വൈഗ എന്ന ഒരു തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ സ്വാസിക ആറാട്ട്, കുമാരി, ഉടയോൾ തുടങ്ങിയ ചിത്രങ്ങൾക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വർണ കടുവ, കുട്ടനാടൻ മാർപാപ്പ, അറ്റ് വൺസ്, ഒറീസ്സ, സ്വർണ മത്സ്യങ്ങൾ, അയാളും ഞാനും തമ്മിൽ, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കൾ, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രേം ജേക്കബിനൊപ്പം മനംപോലെ മാംഗല്യം എന്ന സീരിയലിലാണ് സ്വാസിക വേഷമിട്ടത്.