നയൻതാരയെ ഒഴിവാക്കി തമന്നയെ നായികയാക്കിയ ചിത്രത്തിന് സംഭവിച്ചത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

നയൻതാരയെ ഒഴിവാക്കി തമന്നയെ നായികയാക്കിയ ചിത്രത്തിന് സംഭവിച്ചത്!

tamannah replace nayanthara

എൻ ലിംഗുസാമി കാർത്തിയെയും തമന്നയെയും കേന്ദ്രകഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ചിത്രം ആണ് പയ്യ. 2010ൽ പുറത്തിറങ്ങിയ ചിത്രം യുവാക്കൾക്കിടയിൽ വൻ വിജയം ആണ് നേടിയെടുത്തത്. ഇപ്പോഴും ആരാധകർക്കിടയിൽ യുവ ശങ്കർ രാജ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ വലിയ ഹിറ്റ് ആയി തന്നെ ഓടിക്കൊണ്ടിരിക്കുകയാണ്. കാർത്തിയുടെയും തമന്നയുടെയും കരിയർ ബേസ്ഡ് ചിത്രങ്ങളിൽ ഒന്നാണിതെന്നും വേണമെങ്കിൽ പറയാം. ഇരുവരും വലിയ പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിൽ നിന്ന്നേടിയെടുത്തത്. പതിനൊന്നു വർഷങ്ങൾക്കിപ്പുറവും ചിത്രം ആരാധകർക്കിടയിൽ ഉണ്ടാക്കിയ ഓളം ഇപ്പോഴും നിലനിർത്തുന്നു. ഇപ്പോഴിതാ അധികം ആർക്കും അറിയാത്ത ചിത്രത്തിനെ കുറിച്ചുള്ള ഒരു കാര്യം തുറന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ. ലിംഗുസാമിയുടെ വാക്കുകൾ ഇങ്ങനെ,

കാർത്തി പയ്യ സിനിമയിൽ അഭിനയിക്കാൻ വരുന്നത് ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ആയിരുന്നു. ചിത്രത്തിൽ നായിക നായകൻമാരായി ആദ്യം പരിഗണിച്ചിരുന്നത് കാർത്തിയേയും നയൻതാരയെയും ആയിരുന്നു. എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി നയൻതാര ആവശ്യപ്പെട്ട പ്രതിഫലം കുറച്ച് ഭീമം ആയിരുന്നു. പ്രതിഫലം കുറച്ച് കുറയ്ക്കാൻ കഴിയുമോ എന്ന ഞങ്ങളുടെ ആവിശ്യം നയൻതാര തള്ളിക്കളഞ്ഞതോടെ ചിത്രത്തിൽ നയൻതാരയ്ക്ക് പകരം തമന്ന എത്തുകയായിരുന്നു. സിനിമയുടെ പൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്യുന്നത് ഒരു കാർ യാത്രയ്ക്കിടയിൽ ആയിരുന്നു. പയ്യ വേണ്ടെന്നു വെച്ച് ആദവൻ എന്ന ചിത്രം ആണ് നയൻതാര അന്ന് ചെയ്തത്.

ചിത്രത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ് ആയി യുവ ശങ്കർ രാജയുടെ പാട്ടുകൾ കൂടി ആയതോടെ സിനിമ വലിയ ഹിറ്റ് ആയി. തിയേറ്ററിൽ നിന്ന് വലിയ വിജയം ആണ് ചിത്രത്തിന് ലഭിച്ചത്. ആ വര്ഷം പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പയ്യ മാറുകയായിരുന്നു. അതെ സമയം ആദവൻ ഒരു ആവറേജ് പടമായി ഒതുങ്ങി പോയെന്നും സംവിധായകൻ പറഞ്ഞു.

 

 

 

 

 

 

Trending

To Top