ഞെട്ടലോടെ സിനിമാലോകം; യുവ നടി ദീപ ആത്മഹത്യ ചെയ്തു

അടുത്തിടെ പുറത്തിറങ്ങിയ ‘വൈധ’യില്‍ നായികയായി അഭിനയിച്ച യുവ തമിഴ് നടി ദീപയെ ചെന്നൈ വിരുഗമ്പാക്കത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങളെത്തുടര്‍ന്നാണ് നടി…

അടുത്തിടെ പുറത്തിറങ്ങിയ ‘വൈധ’യില്‍ നായികയായി അഭിനയിച്ച യുവ തമിഴ് നടി ദീപയെ ചെന്നൈ വിരുഗമ്പാക്കത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങളെത്തുടര്‍ന്നാണ് നടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

മിഷ്‌കിന്റെ ‘തുപ്പരിവാളന്‍’ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് നടി. പോളിന്‍ ജെസീക്ക എന്നാണ് ദീപയുടെ യഥാര്‍ത്ഥ പേര്. 29 വയസുള്ള താരം ഒരാളുമായി പ്രണയത്തിലായിരുന്നു, ഈ ബന്ധം പിന്നീട് വഷളാവുകയായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗാനരചയിതാവ് കബിലന്റെ മകള്‍ തൂരിഗൈയും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹത്തിന് നിര്‍ബന്ധിച്ചത് കാരണം ആത്മഹത്യ ചെയ്തുവെന്ന് കോളിവുഡ് ഞെട്ടലിലാണ്.