‘ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാൻ ഒരുപിടി നല്ല ഓർമ്മകൾ’; കാളിദാസിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് തരിണി

തന്റെ പ്രണയിനിയെ സോഷ്യൽ മീഡിയയിലൂടെയാണ് കാളിദാസ് ജയറാം ആരാധകർക്കായി പരിചയപ്പെടുത്തിയത്. മോഡലയായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. 22-കാരിയായ തരിണി കലിംഗരായർ ചെന്നൈ സ്വദേശിനിയാണ്. ഇരുവരും ഒന്നിച്ചു നടത്തിയ ദുബായ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ…

തന്റെ പ്രണയിനിയെ സോഷ്യൽ മീഡിയയിലൂടെയാണ് കാളിദാസ് ജയറാം ആരാധകർക്കായി പരിചയപ്പെടുത്തിയത്. മോഡലയായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. 22-കാരിയായ തരിണി കലിംഗരായർ ചെന്നൈ സ്വദേശിനിയാണ്. ഇരുവരും ഒന്നിച്ചു നടത്തിയ ദുബായ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചാണ് തരിണിയെ പരിചയപ്പെടുത്തിയത്.

ഈ ചിത്രങ്ങൾക്ക് കാളിദാസിന്റെ അമ്മ പാർവ്വതിയും സഹോദരി മാളവികയും കമന്റുമായി എത്തിയിരുന്നു.മാളവികയുടെ കമന്റ് ‘ഹലോ ഹബീബീസ്’ എന്നായിരുന്നു ‘എന്റെ കുട്ടികൾ’ എന്ന് പാർവതിയും കമന്റ് ചെയ്തു. ഇപ്പോഴിതാ കാളിദാസിനൊപ്പം ദൂബായിൽ കറങ്ങുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് തരിണി.

ദുബായ് കാഴ്ച്ചകൾ കണ്ടു നടക്കുന്ന വീഡിയോയ്ക്ക് ‘ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാൻ ഒരുപിടി നല്ല ഓർമ്മകൾ’ എന്ന ക്യാപ്ഷനാണ് തരിണി നൽകിയിരിക്കുന്നത്.ഇരുവർക്കും ആശംസകളുമായി നിരവധി പേർ പോസ്റ്റിനു താഴെ കമന്റുമായി എത്തി.തന്റെ ഇൻസ്റ്റഗ്രം പേജിലാണ് തരിണി കലിംഗരായർ കാളിദാസിനൊപ്പം ദുബായ് കാഴ്ച്ചകൾ കണ്ടു നടക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായർ. മോഡലിങ്ങ് മേഖലയിൽ സജീവമാണ് തരിണി.തന്റെ ഏഴാമത്തെ വയസ്സിൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് കാളിദാസ് ജയറാം.